പ്രതിപക്ഷ നേതാവ് ബഹിഷ്‌കരിച്ച കോണ്‍ക്ലേവ്: വേദിയിലെത്തി മുഖ്യമന്ത്രിയെ ആദരിച്ച് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് മന്ത്രി

kerala Urban Conclave

നവകേരള നഗരനയ രൂപീകരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾവരുത്താൻ ഉദ്ദേശിച്ചുള്ള സർക്കാരിന്റെ കേരള അർബൻ ക്ലോൺകേവ്. കേരളത്തിന്റെ വികസനം ലക്ഷ്യം വെച്ച് സംഘടിപ്പിച്ച കോൺക്ലേവ് പക്ഷെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബഹിഷ്കരിക്കുകയാണ് ഉണ്ടായത്. അതേ കോൺക്ലേവിലേക്ക് പക്ഷെ മറ്റൊരു കോൺഗ്രസ് നേതാവ് എത്തി. കോൺഗ്രസ് നേതാവും ഹിമാചൽ പ്രദേശ് പൊതുമരാമത്ത് നഗരവികസന മന്ത്രിയുമായ വിക്രമാദിത്യ സിങ്.

വേദിയിലെത്തിയ വിക്രമാദിത്യ സിങ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ആദരവോടെ ബഹുമാനിക്കുകയും ചെയ്തു. കേരളത്തിന്റെ വികസനക്കുതിപ്പിന് തുരങ്കം വയ്ക്കുന്നതും കേരളജനതയുടെ പ്രതീക്ഷകളെയെല്ലാം തച്ചുടക്കുന്നതും പ്രതിപക്ഷ നേതാവിന്റെ സ്ഥിരം ശൈലിയാണ്.

രാഷ്ട്രീയ വൈരത്തിന്റെ അന്ധതയിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ബഹിഷ്കരിച്ച് കേരള അർബൻ കോൺക്ലേവ് വേദി ദേശീയതലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ലഭിക്കുന്ന സ്വീകര്യതയും ആദരവും എത്രത്തോളമാണെന്ന് തെളിയിക്കുകയാണ്. കേരളത്തിലെ കോൺ​ഗ്രസുകാർ കണ്ടുപഠിക്കേണ്ടതാണ് ഈ രാഷ്ട്രീയ ബഹുമാനം.

Also Read: പാഠപുസ്‌തക അച്ചടിക്ക്‌ 25.74 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്

കേരളത്തിലെ വികസനത്തിനൊപ്പം നിൽക്കാനാണ് പ്രതിപക്ഷനേതാവിനെ ഇത് ഓർമിപ്പിക്കുന്നത്. വേദിയിൽ വിക്രമാദിത്യ സിങ്‌ പറഞ്ഞ വാക്കുകളും പ്രസക്തമാണ്. ദേശത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ മായിച്ച് വെല്ലുവിളികൾ ഒന്നിച്ചുനിന്ന്‌ തരണം ചെയ്യണമെന്ന്‌ കേരള അർബൻ കോൺക്ലേവ് വേദിയിൽ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായ എതിർപ്പും എങ്ങനെയും ഭരണം പിടിക്കണമെന്നുള്ള ഒറ്റലക്ഷ്യത്തിൽ കാട്ടിക്കൂട്ടുന്ന പ്രഹസനത്തിനിടയ്ക്ക് കേരളത്തിലെ പ്രതിപക്ഷം പഠിക്കേണ്ട ഒരു കാര്യമാണ് വിക്രമാദിത്യ സിങിന്റെ പ്രവൃത്തിയും വാക്കുകളും. വിഡി സതീശൻ ബ​ഹിഷ്കരിച്ചാലും ഇല്ലെങ്കിലും ഇടതുസർക്കാരിന്റെ വികസനക്കുതിപ്പ് തുടരുക തന്നെ ചെയ്യും. പക്ഷെ ചില ഓർമപ്പെടുത്തലുകൾ നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News