കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനായി വീടൊരുങ്ങി; താക്കോൽ ദാനം നാളെ മന്ത്രി ആർ ബിന്ദു നിർവഹിക്കും

KOTTAYAM MEDICAL COLLEGE BINDU

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരണപെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിനായി നിർമിച്ച പുതിയ വീടിന്റെ നിർമാണം പൂർത്തിയായി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്കീമാണ് സ്നേഹവീടിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. വീടിൻ്റെ താക്കോൽ ദാനം നാളെ മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും.

എം.ജി ,കേരള യൂണിവേഴ്‌സിറ്റികളിലെ NSS യൂണിറ്റുകൾ ചേർന്നാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. നവീകരണത്തിനായി ചെലവഴിച്ച പന്ത്രണ്ടര ലക്ഷം രൂപയും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളാണ് കണ്ടെത്തിയത്.

ALSO READ: അട്ടപ്പാടിയിൽ ആരോഗ്യ പരിചരണം ഉറപ്പാക്കാൻ സർക്കാർ; കോട്ടത്തറ ആശുപത്രിയിൽ‍ 13 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

മന്ത്രി വി എൻ വാസവൻ, സി കെ ആശ എം എൽ എ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നേരത്തെ സർക്കാർ ബിന്ദുവിൻ്റെ കുടുംബത്തിന് 10.50 ലക്ഷം രൂപ നൽകിയിരുന്നു. മകന് സർക്കാർ ജോലിയും ഉറപ്പാക്കിയിട്ടുണ്ട്. മകളുടെ ചികിത്സ ചെലവും ഏറ്റെടുത്തിരുന്നു. ഇതിന് പുറമെയാണ് സമയബന്ധിതമായി വീട് നിർമ്മാണം പൂർത്തികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News