
ഷാഫിപറമ്പില്‍ എംപിയുടെ വിശ്വസ്തനെതിരെ പരാതിയുമായി വീട്ടമ്മ. പരാതിയുടെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു. ഷാഫിപറമ്പില്‍ എംപിയുടെ വിശ്വസ്തന്‍ ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കൃഷ്ണനുണ്ണിക്കെതിരെയാണ് പരാതി. കെപിസിസി പ്രസിഡന്റിനാണ് വീട്ടമ്മ പരാതി നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണത്തിന് പിന്നാലെയാണ് പരാതിയുമായി വീട്ടമ്മ രംഗത്തെത്തിയത്.
കൃഷ്ണനുണ്ണി കാരണം തന്റെ കുടുംബം തകര്‍ന്നെന്നും ഷാഫി പറമ്പിലും വിടി ബലറാമും കൃഷ്ണ്ണനുണ്ണിക്ക് സംരക്ഷണമൊരുക്കുന്നുവെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു.
കൃഷ്ണനുണ്ണിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇത് തങ്ങളുടെ കുടുംബം തകരാന്‍ കാരണമായെന്നും പരാതിയിലുണ്ട്. തനിക്കും മകനും അത്യാഹിതം സംഭവിച്ചാല്‍ ഉത്തരവാദി കൃഷ്ണനുണ്ണി ആയിരിക്കുമെന്നും കെപിസിസിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന് വീട്ടമ്മ പരാതി നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം നടക്കുന്നു എന്നാണ് പാലക്കാട് ഡിസിസിയുടെ മറുപടി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൃഷ്ണനുണ്ണിക്ക് അടുത്ത ബന്ധമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

