
പത്തനംതിട്ട കുന്നന്താനത്ത് വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പാലയ്ക്കൽതകിടി അമ്പാടി ക്ഷേത്രത്തിന് സമീപം കരൂർ വീട്ടിൽ ലിസിയാണ് മരിച്ചത്. ഇവർക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സമീപവാസികൾ പറഞ്ഞു. ഭർത്താവും മാനസിക വെല്ലുവിളി നേരിട്ടിരുന്നതായാണ് നാട്ടുകാർ പറയുന്നത്. വീട്ടിൽ ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭർത്താവിനെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ കീഴ്വായ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേശീയപാതയിലെ വാഹനക്കൊള്ള; അഞ്ച് പേർ കൂടി പിടിയിൽ
ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി കവർച്ച നടത്തിയ സംഭവത്തില്‍ അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പൊലീസ്. ഒളിവിലായിരുന്ന നിഷാന്ത്, സിബിന്‍ ജേക്കബ്ബ്, ജോജി, സതീഷ് കുമാര്‍, കെപി സുബീഷ് എന്നിവരെയാണ് സാഹസികമായി പിടികൂടിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

