മാന്നാനം പ്രദേശത്തെ കൃഷിയെയും മറ്റും നശിപ്പിച്ച ഭീകരനെ തുരത്താൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ക്ലാസെടുക്കുകയാണ് ഒരു ടീച്ചർ

Anuja Mariya Thomas

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ നാട്ടുകാർക്ക് ക്ലാസെടുക്കുകയാണ് അതിരമ്പുഴയിൽ ഒരു ടീച്ചർ. അതും മാന്നാനം പ്രദേശത്തെ കൃഷിയെയും മറ്റും നശിപ്പിച്ച ഒരു ഭീകരനെ പറ്റി.

കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ നാട്ടിൽ കണ്ട പുതിയ അതിഥിയെ പറ്റിയാണ് അതിരമ്പുഴ പഞ്ചായത്തിലെ പത്താം വാർഡിലെ അനുജ ടീച്ചർ ക്ലാസെടുക്കുന്നത്. അതിരമ്പുഴ പഞ്ചായത്തിലെ മാന്നാനം പ്രദേശത്ത്
ഒരുപാട് നാശം വിതച്ച ആഫ്രിക്കൻ ഒച്ചിനെ തന്റെ വാർഡിലും കണ്ടപ്പോൾ എങ്ങനെ അതിനെ നശിപ്പിക്കണമെന്നും ആഫ്രിക്കൻ ഒച്ചുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും ഒക്കെ ഒരു വീഡിയോയിലൂടെ നാട്ടുകാരെ മുഴുവൻ പഠിപ്പിക്കുകയാണ് സുവോളജി അധ്യാപികയും ഗവേഷകയുമായ അനുജ ടീച്ചർ.

നമ്മുടെ നാടിനെയും നാട്ടിലെ കൃഷിയെയും നശിപ്പിക്കുന്ന അത്യധികം അറപ്പുളവാക്കുന്ന ഒരു ഭീകരനാണ് ആഫ്രിക്കൻ ഒച്ചുകൾ അഥവാ (African gaint snail). മാന്നാനം പ്രദേശത്തെ കൃഷിയെയും മറ്റും നശിപ്പിച്ച ഈ ഭീകരനെ നമ്മുടെ മാറാമ്പ് പ്രദേശത്തും കണ്ടു തുടങ്ങിയിട്ടുണ്ട്. തുടക്കത്തിലെ ഇവയെ നശിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഇവർ നമ്മുടെ നാടിന് വലിയ ശാപമായി മാറുമെന്ന് പഠിപ്പിച്ച ടീച്ചര്‍. നാടിനായി നമ്മള്‍ക്ക് ഒന്നിച്ച് നില്‍ക്കാം എന്നും അനുജ ടീച്ചർ ആഹ്വാനം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News