
സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന് കോവളത്ത് തുടക്കമായി. പരിപാടിയില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ‘വിഷന്‍ 2031’ അവതരിപ്പിച്ചു. രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ കേരളത്തിന്റെ നേതൃപരമായ പങ്ക് തുറന്നുകാട്ടുന്ന പരിപാടിയാണ് ‘ഹഡില്‍ ഗ്ലോബല്‍ 2025’. പരിപാടിയില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ ‘വിഷന്‍ 2031’ അവതരിപ്പിച്ചു.
ആഗോള സ്വാധീനത്തിനായി ഇന്ത്യ-ജര്‍മ്മനി പങ്കാളിത്തം കെട്ടിപ്പടുക്കല്‍’ എന്ന വിഷയത്തില്‍ ജര്‍മ്മന്‍ അംബാസഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മാന്‍ സംസാരിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനവും നൂതന ബിസിനസ് മാതൃകകളും കണ്ടെത്തുന്നതിന് ഹഡില്‍ ഗ്ലോബല്‍ സഹായകമാകും.
ALSO READ; ആഗോള ബ്രാൻഡുകളടക്കം മുംബൈയിൽ; ശ്രദ്ധേയമായി ബാന്ദ്രയിലെ ഇന്ത്യ ഇന്‍റർനാഷണൽ കാർഗോ ഷോ
ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരങ്ങള്‍ സെഷനുകളും ചര്‍ച്ചകളും നടക്കും സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ്, ബിസിനസ്സ്, സാങ്കേതികവിദ്യ എന്നിവയിലാണ് ത്രിദിന പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാവി നിര്‍വചിക്കുന്ന ആശയങ്ങളുടെ സംഗമത്തിന് പരിപാടി വേദിയാകും. പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് പ്രതിനിധികള്‍ ഹഡില്‍ ഗ്ലോബലിന്റെ ഭാഗമാകുന്നുണ്ട്. ലോകമെമ്പാടുമുള്ള 150ലധികം നിക്ഷേപകരും പരിപാടിയില്‍ പങ്കാളികളാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

