
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്ന് ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം കാൽലക്ഷം പിന്നിട്ടു. അതേ സമയം ഇന്നലെ സന്നിധാനത്ത് നടന്ന ട്രാക്ടർ അപകടത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ശബരിമല സന്നിധാനത്ത് ട്രാക്ടർ ഭക്തർക്കിടയിലേക്ക് പാഞ്ഞു കയറിയാണ് അപകടമുണ്ടാകുന്നത്. മലയാളിയടക്കം എട്ട് പേർക്കാണ് പരുക്കേറ്റത്. രണ്ടുപേരുടെ നില ഗുരുതരം. പരുക്കേറ്റവരെ കോട്ടയം, കോന്നി മെഡിക്കൽ കോളേജുകളിലും പമ്പയിലെ ആശുപത്രിയിലുമായി ഇന്നലെ പ്രവേശിപ്പിച്ചിരുന്നു.
ഇന്നലെ വൈകിട്ട് 6: 10ന് നടപ്പന്തലിന് സമീപത്തായിരുന്നു അപകടം. ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുകയായിരുന്ന തീർഥാടകർക്ക് മേൽ മാലിന്യം കയറ്റി വന്ന ട്രാക്ടർ നിയന്ത്രണം വിട്ടു പാഞ്ഞു കയറുകയായിരുന്നു. ഇടുക്കി സ്വദേശി രാധാകൃഷ്ണൻ, തമിഴ്നാട് വിഴുപ്പുറം സ്വദേശികളായ വീരമണി , ആനന്ദവേൽ, ആന്ധ്രാ സ്വദേശികളായ വീരറെഢി,10വയസുള്ള ധ്രുവൻ റെഢി, നിധീഷ് റെഢി, സുനിത, ത്വൽസമ്മ എന്നിവർക്കാണ് പരുക്കേറ്റത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

