കുഞ്ഞുക്കിളിക്കായി ഒരു ആശുപത്രി യാത്ര; വൈറലായി മനുഷ്യത്വത്തിന്റെ മനോഹരം ചിത്രം

humanity viral post

അവശ നിലയില്‍ കണ്ടെത്തിയ പക്ഷിക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആശുപത്രിയിലേക്കോടിയ നാലാം ക്ലാസ്സുകാരന് സോഷ്യല്‍ മീഡിയയുടെ കയ്യടി. പക്ഷിക്കുഞ്ഞുമായി ഹോമിയോ ആശുപതിയിലെത്തിയ മിടുക്കന്റെ ചിത്രം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

കണ്ണൂര്‍ പരിക്കളം ശാരദാ വിലാസം എയുപി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ജനിത്ത്.സ്‌കൂള്‍ അവധി ദിവസം വീടിനടുത്ത് കളിക്കുന്നതിനിടെയാണ് അവശനിലയിലായ പക്ഷിക്കുഞ്ഞിനെ ജനിത്ത് കാണുന്നത്.തുടന്ന് ആദ്യം പക്ഷിക്കുഞ്ഞിന് ജനിത്ത് വെള്ളം കൊടുത്തു. പക്ഷേ പക്ഷിക്കുഞ്ഞ് അനങ്ങിയില്ല.ഇതോടെ സുഹൃത്തായ ശ്രാവണിനെയും കൂട്ടി ജനിത്ത് നേരെ ഡോക്ടറെ കാണാന്‍ പുറപ്പെട്ടുകയായിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ സ്‌കൂളിന് മുന്‍വശത്തുള്ള ഹോമിയോ ഡിസ്‌പെന്‍സറിയിലേക്കാണ് ഇരുവരും സൈക്കിളില്‍ പക്ഷിയുമായി എത്തിയത്. പക്ഷിക്കുഞ്ഞിനെ കാണാതായാല്‍ അമ്മപ്പക്ഷിക്ക് സങ്കടം വരുമെന്നോര്‍ത്തപ്പോഴായിരുന്നു ജീവന്‍ രക്ഷിക്കാനുള്ള പരിശ്രമം.

Also read – ക്യാമ്പസുകളില്‍ നിന്നും അറിവ് മാത്രമല്ല വരുമാനവും നേടാം; മഹാരാജാസില്‍ പഠനത്തോടോപ്പം പണവും സാമ്പാദിച്ച് വിദ്യാര്‍ത്ഥികള്‍

അവധി ദിനമായതിനാല്‍ കുട്ടികളെ സ്‌കൂളിനടുത്ത് കണ്ട അധ്യാപിക രമ്യ കാര്യം അന്വേഷിച്ചു. ടീച്ചറാണ് പക്ഷിക്കുഞ്ഞിനെ കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന ജനിത്തിന്റെ ഫോട്ടോ സ്‌കൂള്‍ വാട്ട്‌സ് ഗ്രൂപ്പിലേക്ക് അയച്ചത്. സ്‌കൂളിലെ മറ്റൊരു അധ്യാപികയായ യജിനയാണ് ഈ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ജനിത്തിന്റെ ഈ ഫോട്ടോ ആണ് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഷെയര്‍ ചെയ്തത്. കുരുന്നു മനസ്സിലെ ദയയും സഹജീവി സ്‌നേഹവും മുതിര്‍ന്ന പലരുടെയും കണ്ണ് തുറപ്പിക്കുന്നത് കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News