
ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷനിലേക്ക് പാർട്ടി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ഡിസിസി അംഗം ഇൻഫൻ്റ് തോമസ് പാർട്ടിയിൽ നിന്നും രാജിവെച്ചു. തീരുമാനത്തിനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്നും ഇൻഫൻ്റ് തോമസ് പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ ഡിവിഷനിൽ നിന്നുള്ള മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയാണ് ഇൻഫൻ്റ്.
അതേസമയം, കോണ്‍ഗ്രസില്‍ സീറ്റ് ലഭിക്കാത്തതില്‍ ഒരുപാട് പേരാണ് രാജിവെക്കുകയും വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്യുന്നത്. കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുകയാണ്. കൊല്ലം കോർപ്പറേഷൻ കൊല്ലൂർവിള ഡിവിഷനിൽ സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ബിന്ദു കൃഷ്ണയാണെന്ന് ആരോപിച്ച് വിമത സ്ഥാനാർഥിയായി ഹംസത്ത് ബീവിയെത്തി.
നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തന്നെ അപമാനിച്ചുവെന്നും താൻ പണം വാങ്ങി സെറ്റിൽ ചെയ്യാൻ തയാറായി എന്ന് വരെ പ്രചരിപ്പിച്ചു. പക്ഷേ ജനങ്ങൾക്ക് തന്നെ അറിയാമെന്ന് ഹംസത്ത് ബീവി പറഞ്ഞിരുന്നു. കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ ഈ പത്രിക സമർപ്പണം കോൺഗ്രസിൻ്റെ ഗതികേടിൻ്റെ നേർചിത്രവുമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

