ഇടുക്കിയില്‍ മദ്യലഹലരിയിൽ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി

death

ഇടുക്കിയില്‍ മദ്യലഹലരിയിൽ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ഡോർലാൻ്റ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തിൽ റോബിൻ (40) ആണ് മരിച്ചത്. ഡോർലാൻഡ് ഭാഗത്ത് താമസിക്കുന്ന ഇടത്തിപ്പറമ്പിൽ സോജനെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി മേരികുളത്തിനു സമീപമാണ് സംഭവം നടന്നത്.

അതേസമയം, എം സി റോഡ് കുളനടയിൽ രണ്ടാം പുഞ്ചയ്ക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ലോറിക്ക് അടിയിൽപ്പെട്ട യുവാവ് മരിച്ചു. കൊടുമൺ രണ്ടാംകുറ്റി അനന്ദു നിവാസിൽ അമ്പാടി അനീഷ്‌ (20) ആണ് മരിച്ചത്. സ്‌കൂട്ടറും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്.

ALSO READ: ‘യു.പി മോഡൽ ബുൾഡോസർ രാജ് ദക്ഷിണേന്ത്യയിലേക്ക്, ന്യൂനപക്ഷ വേട്ട കോൺഗ്രസിന് പുത്തരിയല്ല’; കർണാടകയിലെ ഒഴിപ്പിക്കലിൽ ആഞ്ഞടിച്ച് വി. വസീഫ്

കോഴിക്കോട് തിരുവങ്ങൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനവും ഇന്ന് അപകടത്തിൽപ്പെട്ടിരുന്നു. കർണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച ബസ് ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News