ഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം: ഓട്ടോ തകർത്തു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരി‍ടയ്ക്ക്

padayappa attack + idukki

ഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം. കാട്ടുകൊമ്പൻ പടയപ്പ ഇന്നലെ രാത്രി കടലാർ എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ ഓട്ടോ തകർത്തു. തലനാരിടയ്ക്കാണ് ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത്. അതേസമയം ഇടുക്കി പീരുമേട് വീട്ടുമുറ്റത്ത് കാട്ടാനയെ കണ്ടെത്തി. നാട്ടുകാർ ബഹളം വെച്ച് ആനയെ തുരത്തി. ഇന്നലെ രാത്രിയോടെയാണ് ഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പ പരാക്രമം അഴിച്ചുവിട്ടത്.

എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ ഓട്ടോ ഡ്രൈവറായ കറുപ്പുസ്വാമി ഓട്ടം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിൽ രാത്രിയോട് കൂടിയാണ് പടയപ്പയുടെ മുന്നിൽ പെട്ടത്. കറുപ്പ് സ്വാമി ആനയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പടയപ്പയുടെ ആക്രമണത്തിൽ ഓട്ടോ പൂർണമായും തകർന്നു.

ALSO READ; എ കെ ബീന പ്രസിഡന്‍റും ടി കെ എ ഷാഫി ജനറല്‍ സെക്രട്ടറിയുമാകും; കെ എസ് ടി എയ്ക്ക് പുതിയ ഭാരവാഹിത്വം

കഴിഞ്ഞ ദിവസവും ഇത്തരത്തിൽ പടയപ്പ വിനോദ സഞ്ചരികളെ ആക്രമിച്ചിരുന്നു. നിലവിൽ ആന മദപ്പാടിലാണ്. ഇതിനാൽ മറയൂർ മൂന്നാർ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ യാത്രക്കാർ ശ്രദ്ധിക്കണമെന്നും വനംവകുപ്പ് അറിയിച്ചു. അതേസമയം ഇന്നലെ രാത്രിയോടെ പീരുമേട് ടൗണിനോട് ചേർന്ന് തൊട്ടപ്പുര കോവിലകം ഭാഗത്ത് വീടിനോട് ചേർന്ന് കാട്ടാനയെ കണ്ടെത്തിയിരുന്നു. നാട്ടുകാർ ബഹളം വെച്ച് ആനയെ തുരത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News