
അയ്യപ്പന്റെ ഒരു തരി സ്വർണം നഷ്ടപ്പെട്ടു എങ്കിൽ തിരികെ പിടിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. അതാണ് പാർട്ടി നിലപാട് എന്നും അദ്ദേഹം പറഞ്ഞു. നിഷ്പക്ഷ അന്വേഷണമാണ് പാർട്ടി ആവശ്യപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. അവർക്ക് അർഹതപ്പെട്ട ശിക്ഷ നൽകണമെന്നും അദ്ദേഹം പ്രതികരിച്ചു. ഒരാളെയും സംരക്ഷിക്കില്ല. പാർട്ടിയും സർക്കാരും അന്വേഷണത്തിന് പൂർണ പിന്തുണയാണ് നൽകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ ചേർന്നപ്പോൾ പ്രതിപക്ഷം വിട്ടു നിന്നു. ബില്ലുകൾ പാസാക്കാൻ ആണ് സഭ വിളിച്ചത്. അവരുടെ ആവശ്യം സ്വർണക്കൊള്ള സിബിഐക്ക് വിടുകയായിരുന്നു. നിർണായക നിയമങ്ങൾ പാസാക്കിയ ഒരു ദിവസം പോലും പ്രതിപക്ഷം സഹകരിച്ചില്ല. ഇപ്പോൾ ആർക്കും സിബിഐ വേണ്ട. വിഡി സതീശനും വേണ്ട രമേശ് ചെന്നിത്തലക്കും വേണ്ട. എസ് ഐ ടി അന്വേഷണത്തിൽ അവർ തൃപ്തരാണ് എന്നും അദ്ദേഹം പറഞ്ഞു.
പദ്മകുമാറിന്റെ അറസ്റ്റിൽ പാർട്ടിക്കകത്ത് അങ്കലാപ്പില്ല. ഉത്തരവാദി ആരായാലും ശിക്ഷിക്കപ്പെടണം എന്നാണ് പാർട്ടി നിലപാട്. പാർട്ടി ചുമതലകളിൽ ഉള്ളവർ സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടാൽ മടികൂടാതെ നടപടി സ്വീകരിക്കും. രാഹുൽ മാങ്കൂട്ടത്തിനെ സംരക്ഷിക്കുന്ന പോലെ ഞങ്ങൾ ആരെയും സംരക്ഷിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

