
IFFK യിൽ കേന്ദ്ര സർക്കാർ സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനെ തുടർന്ന് സിനിമകൾ പ്രദർശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചതിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതി ജോൺ ബ്രിട്ടാസ് എംപി.
മന്ത്രിയുടെ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തെഴുതിയത്. ശേഷിക്കുന്ന 15 ചിത്രങ്ങളുടെ സെൻസർഷിപ്പ് ഇളവ് വേഗത്തിലാക്കി പ്രദർശനാനുമതി നൽകണമെന്നും എം പി കത്തിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് സാമൂഹ്യ സാംസ്കാരിക രംഗത്ത് നിന്ന് ഉയർന്ന് വരുന്നത്. ഒരു നൂറ്റാണ്ട് പിന്നിടുന്ന ബാറ്റിൽഷിപ്പ് പോട്ടംകിൻ, ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാവ് അബ്ദുർറഹ്‌മാൻ സിസ്സാക്കോയുടെ ടിംബക്റ്റു അടക്കമുള്ള സിനിമകൾക്ക് ആണ് കേന്ദ്രസർക്കാർ എസംപ്ഷണൽ സർട്ടിഫിക്കറ്റ് അനുവദിക്കാത്തത്. ആദ്യഘട്ടത്തിൽ 156 സിനിമകൾക്ക് അനുമതി ലഭിച്ചിരുന്നില്ല, ചലച്ചിത്ര അക്കാദമി കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം19 സിനിമകൾ മാറ്റിനിർത്തപ്പെടുകയും മറ്റു സിനിമകൾക്ക് അനുമതി നൽകുകയും ചെയ്തു. നിലവിൽ 15 സിനിമകൾക്ക് ആണ് കേന്ദ്രസർക്കാർ എസംപ്ഷണൽ സർട്ടിഫിക്കറ്റ് തടഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

