മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി ഇഫ്താർ വിരുന്ന്

iftar

മതസൗഹാർദത്തിന്റെ സന്ദേശവുമായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. എറണാകുളം സെൻട്രൽ ജുമ മസ്ജിദിൽ നടന്ന ഇഫ്താർ വിരുന്നിൽ ഇതര സംസ്ഥാന കച്ചവടക്കാരും തൊഴിലാളികളുമുൾപ്പടെ നിരവധി പേർ പങ്കെടുത്തു. സെൻട്രൽ ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇഫ്താർ വിരുന്ന് എല്ലാവർഷത്തെയും പതിവുകാഴ്ചയാണ്

ആത്മ സമർപ്പണത്തോടെയുള്ള പങ്കുവെക്കലിന്റെ സന്ദേശം നൽകുന്നതാണ് ഇഫ്താർ വിരുന്ന്. എല്ലാ റമദാൻ മാസത്തിലും സമൂഹ നോമ്പുതുറ നടത്തുന്ന എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഇത്തവണയും പതിവ് തെറ്റിച്ചില്ല.ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കച്ചവടക്കാരും തൊഴിലാളികളും നോമ്പ് തുറക്കാനെത്തി. യുദ്ധത്തിന്റെ ഈ ഭീകരാന്തരീക്ഷത്തിൽ നിന്നും സമാധാനത്തിന്റെ പുതിയ ദിവസങ്ങൾ വന്നു ചേരുമെന്ന് ടിജെ വിനോദ് എംഎൽഎ പറഞ്ഞു.

Also read: ആറ്റുകാൽ പൊങ്കാലയ്​​ക്കൊരുങ്ങി തലസ്ഥാനം; ഒരുക്കങ്ങള്‍ പൂർണം

എറണാകുളം സെൻട്രൽ ജുമാ മസ്ജിദിന്റെ ഭാഗമായി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. കേരളത്തിൻ്റെ മതസൗ​ഹാർദ്ദത്തിൻ്റെ നിരവധി കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളത്തിൽ കാണാൻ കഴിഞ്ഞത്. അമ്പലത്തിൽ നോമ്പ് തുറയും ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പള്ളികളിൽ സജ്ജീകരണം ചെയ്ത് നൽകണമെന്ന് പറഞ്ഞ് കാഴ്ചയുമെല്ലാം കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News