
ആന്തൂരിലെ യുഡിഎഫ് നാമനിർദ്ദേശ പത്രികയിൽ വ്യാജ ഒപ്പിട്ട് നൽകിയ സംഭവത്തിൽ പൊലീസിൽ പരാതി. തൻ്റെ അറിവോ സമ്മതമോയില്ലാതെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ നിർദ്ദേശകനാക്കിയെന്ന് കാട്ടി കോടല്ലൂർ സ്വദേശി കെ പി കൃഷ്ണനാണ് പൊലീസിൽ പരാതി നൽകിയത്.
യുഡിഎഫ് സ്ഥാനാർത്ഥിയായി പത്രിക നൽകിയിരുന്ന വി കെ ഷമീമയ്ക്ക് എതിരെയാണ് പരാതി. തൻ്റെ പേരും ഒപ്പും വ്യാജമായി ഉപയോഗിച്ച ഷമീമയ്ക്ക് എതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം.
English summary : A complaint has been filed with the police regarding the incident of forged signatures on the UDF nomination papers in Anthoor. A complaint has been filed with the police by KP Krishnan, a native of Kodallur, alleging that he was made the nominee of the UDF candidate without his knowledge or consent.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


