സ്വാതന്ത്ര്യനിറവില്‍ രാജ്യം: തിരുവനന്തപുരം കളക്ടറേറ്റില്‍ ദേശീയ പതാക ഉയര്‍ത്തി

Independence Day celebration trivandrum collectorate

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കളക്ടറേറ്റില്‍ എ ഡി എം വിനീത് ടി.കെ ദേശീയ പതാക ഉയര്‍ത്തി. യുവതലമുറ ലഹരിയുടെ പിടിയിലാകുന്നു എന്നതാണ് ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും യുവതലമുറ അതില്‍നിന്നും വിട്ടുനിന്നാല്‍ ഭാവി ഇന്ത്യ ലഹരിമുക്തമാകുമെന്നും എഡിഎം സന്ദേശത്തില്‍ പറഞ്ഞു.

പേരൂര്‍ക്കട ഗവ. ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനികളും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും എഡിഎമ്മില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ചു. ചടങ്ങില്‍ കളക്ടറേറ്റ് ജീവനക്കാരും അധ്യാപകരും പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനാഘോഷ നിറവിലാണ് ഇന്ന് രാജ്യം. സ്വാതന്ത്ര്യ ദിനാഘോഷനിറവിലാണ് കേരളവും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം അഭിവാദ്യം സ്വീകരിച്ചു. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പട്ടിണി മരണമില്ലാത്ത ഇന്ത്യയാണ് സ്വപ്‌നമെന്നും ഭരണഘടനാ മൂല്യങ്ങള്‍ നടപ്പിലാക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റു ജില്ലകളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. നിയമസഭാ സമുച്ചയത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പതാക ഉയര്‍ത്തി.

Also Read : ‘ആണവായുധം കാട്ടി വിരട്ടേണ്ട, രക്തവും ജലവും ഒന്നിച്ചൊഴുകില്ല’; ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡല്‍ഹി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി. രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. കേന്ദ്രമന്ത്രിമാരും വിവിധ നേതാക്കളും ചെങ്കോട്ടയിലെ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 11,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക്‌ പൊലീസിനെയും നിയോഗിച്ചു. 

ALSO READ: വെളിച്ചമായ സ്വാതന്ത്ര്യത്തെ മങ്ങലേല്‍ക്കാതെ കാക്കാം; ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ

ദേശീയപതാക ഉയര്‍ത്തിയശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. കനത്ത സുരക്ഷയാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്തടക്കം ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News