പ്രതിഷേധമിരമ്പി; തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ച്

india alliance

വോട്ടർപട്ടിക ക്രമക്കേടിൽ പ്രതിഷേധിച്ച് ദില്ലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ച്.

പാർലമെന്റിൽ നിന്ന് കമീഷൻ ആസ്ഥാനമായ ‘നിർവചൻ സദനി’ലേക്ക്‌ തിങ്കൾ രാവിലെ രാവിലെ 11 മണിയോടെ ആരംഭിച്ച മാർച്ചിൽ പ്രതിപക്ഷത്തുള്ള മുന്നോറോളം എം പിമാർ അണിനിരന്നു. സമരത്തിൽ എം പി മാർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധമുയർത്തി. കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ യോഗത്തിലാണ് യോജിച്ചുളള പോരാട്ടത്തിന് ആഹ്വാനം ചെയ്തത്.

ALSO READ: വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ബിഹാറിലെ വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്‌ക്ക്‌ (എസ്‌ഐആർ) എതിരെയാണ് സമരം. ’ബിജെപി–തെരഞ്ഞെടുപ്പ്‌ കമീഷൻ അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കുക, വോട്ടുമോഷണം അവസാനിപ്പിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എംപിമാർ ഉയർത്തി. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം ഇനിയും തുടരുമെന്ന് പ്രതിപക്ഷ എംപിമാർ പറഞ്ഞു.

ALSO READ: വോട്ടർപട്ടിക ക്രമക്കേട് വിഷയത്തിൽ ജനപിന്തുണ നേടാൻ പ്രത്യേക പോർട്ടൽ; ‘വോട്ട് ചോരി’ വെബ്സൈറ്റ് തുടങ്ങി രാഹുൽ ഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News