
കേരളത്തിൽ നമ്മൾ കണ്ടിട്ടുള്ള, കുപ്രസിദ്ധമായ ‘മറ്റത്തൂർ മോഡൽ’ അവിശുദ്ധ സഖ്യം ഇപ്പോൾ മഹാരാഷ്ട്രയിലും അരങ്ങേറിയിരിക്കുകയാണെന്നും രാഷ്ട്രീയത്തിൽ അധികാരത്തിന് വേണ്ടി ആരുമായും കൈകോർക്കാം എന്ന കുടില തന്ത്രത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മഹാരാഷ്ട്രയിലെ അംബർനാഥ് മുനിസിപ്പൽ കൗൺസിലിൽ കണ്ടത് എന്നും മന്ത്രി വി ശിവൻകുട്ടി. ബിജെപിയെ എതിർക്കുന്നു എന്ന് അവകാശപ്പെടുന്ന കോൺഗ്രസ്, പ്രായോഗിക തലത്തിൽ അവർക്ക് അധികാരം പിടിക്കാൻ ഏണി ചാരി നൽകുകയാണ് എന്നും മന്ത്രി പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം:
മറ്റത്തൂർ മോഡൽ” ഇനി മഹാരാഷ്ട്രയിലെ അംബർനാഥിലും
രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ല, അധികാരത്തിന് വേണ്ടി ആരുമായും കൈകോർക്കാം എന്ന കുടില തന്ത്രത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മഹാരാഷ്ട്രയിലെ അംബർനാഥ് മുനിസിപ്പൽ കൗൺസിലിൽ കണ്ടത്. കേരളത്തിൽ നമ്മൾ കണ്ടിട്ടുള്ള, കുപ്രസിദ്ധമായ ‘മറ്റത്തൂർ മോഡൽ’ അവിശുദ്ധ സഖ്യം ഇപ്പോൾ മഹാരാഷ്ട്രയിലും അരങ്ങേറിയിരിക്കുകയാണ്.
മഹായുതി സഖ്യത്തിലെ പ്രധാന കക്ഷിയായ ശിവസേന ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും, കൗൺസിൽ പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തത് ബിജെപിയാണ്. അതിന് അവർക്ക് തുണയായതാകട്ടെ മുഖ്യശത്രു എന്ന് പറയുന്ന കോൺഗ്രസും. തങ്ങളുടെ സഖ്യകക്ഷിയായ ശിവസേനയെ വെട്ടിനിരത്താൻ ബിജെപി കൂട്ടുപിടിച്ചത് കോൺഗ്രസിനെയാണ്.
പുറമെ പരസ്പരം പോരടിക്കുന്നു എന്ന് വരുത്തിത്തീർക്കുകയും, ഉള്ളിൽ അധികാരം പങ്കിടാൻ കൈകോർക്കുകയും ചെയ്യുന്ന വഞ്ചനയാണിത്. ബിജെപിയെ എതിർക്കുന്നു എന്ന് അവകാശപ്പെടുന്ന കോൺഗ്രസ്, പ്രായോഗിക തലത്തിൽ അവർക്ക് അധികാരം പിടിക്കാൻ ഏണി ചാരി നൽകുകയാണ്.
സമീപ ഭാവിയിലെ വിശ്വസ്ത സഖ്യകക്ഷിയെ കോൺഗ്രസും ബിജെപിയും പരസ്പരം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നുവേണം ഇതിൽ നിന്നും മനസ്സിലാക്കാൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

