
കോഴിക്കോട് : മുസ്‌ലിം ലീഗിന്റെ ആത്മീയ ആസ്ഥാനമായ പാണക്കാട്ട് നിന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് കേരള രാഷ്ട്രീയം മാറിമറിയുന്ന ദുരന്ത സൂചനയാണെന്ന് ഐഎൻഎൽ. ഇതുവരെ മുറുകെ പിടിച്ച ആശയ നിലപാട് വലിച്ചെറിഞ്ഞ് പരസ്പരം ആശ്ലേഷിക്കാനുള്ള ലീഗ് – ജമാഅത്ത് നേതൃത്വത്തിന്റെ തീരുമാനം, ഇരുകൂട്ടരും അകപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴമാണ് വിളിച്ചുപറയുന്നതെന്ന് ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വ്യക്തമാക്കി.
പ്രാദേശിക നേതാക്കളിൽ നിന്നും അണികളിൽ നിന്നും ഉയർന്ന കടുത്ത എതിർപ്പ് വകവയ്ക്കാതെ ലീഗിൻ്റെ ഒട്ടേറെ സിറ്റിംഗ് സീറ്റുകൾ വെൽഫെയർ പാർട്ടിക്ക് മത്സരിക്കാൻ ദാനം ചെയ്തത് ലീഗിനുള്ളിൽ കലാപത്തിന് കാരണമായിട്ടുണ്ട്.
സംസ്ഥാന ഭരണം നഷ്ടപ്പെട്ട ഖിന്നതയിൽ എങ്ങനെയെങ്കിലും പ്രാദേശിക അധികാരം പിടിച്ചെടുക്കാനുള്ള ആക്രാന്തം മൂത്ത്, ജമാഅത്തിന് മുന്നിൽ സുന്നി ആദർശം പണയം വെച്ചതിൽ ലീഗിലെ സമസ്ത വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. ലീഗ് സ്ഥാനാർത്ഥികൾക്കൊപ്പം വെൽഫെയർ സ്ഥാനാർത്ഥികളെ കൂടി പാണക്കാട് റഷീദലി തങ്ങൾ പ്രഖ്യാപിച്ചത് രാഷ്ട്രീയ കേരളം അമ്പരപ്പോടെയാണ് നോക്കി കണ്ടതെന്നും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


