
യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റും കോൺഗ്രസ് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ സ്ത്രീ പീഡന പരാതിയിൽ വീണ്ടും അറസ്റ്റിലാകുമ്പോൾ തങ്ങൾ ഒന്നുമറിയില്ല എന്ന മട്ടിൽ കൈകഴുകി രക്ഷപ്പെടാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നിരുത്തരവാദപരമായ നിലപാട് പ്രബുദ്ധ കേരളം അംഗീകരിക്കാൻ പോകുന്നില്ലെന്ന് ഐഎൻഎൽ. ഒരു നിയമസഭാ സാമാജികൻ തന്റെ ലൈംഗിക വൈകൃത സ്വഭാവങ്ങളുടെ പ്രേരണയിൽ, പാർട്ടിയിലെ സെലിബ്രിറ്റി പദവിയും എംഎൽഎ സ്ഥാനവും മറയാക്കി നാട്ടിലും മറുനാട്ടിലുമുള്ള സ്ത്രീകളെ പീഡന പരമ്പരക്ക് ഇരയാക്കിയിട്ടുണ്ടെങ്കിൽ ആ പാപത്തിൽ കോൺഗ്രസ് നേതാക്കളെല്ലാം പങ്കാളികളാണെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
പാലക്കാടിന് ഭാവി നിക്ഷേപമായിരിക്കും രാഹുൽ മാങ്കൂട്ടം എന്ന് പറഞ്ഞ്, അറിഞ്ഞുകൊണ്ട് ആ ‘ക്രിമിനലിനെ’ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച ഷാഫി പറമ്പിൽ എത്ര ‘തൗബ’ ചെയ്താലും ജനങ്ങളോട് മാപ്പ് പറഞ്ഞാലും പാപമുക്തമാവാൻ പോകുന്നില്ല. പാർട്ടിയിൽ ഇല്ലാത്ത രാഹുലിനോട് എങ്ങനെ രാജിക്കാവശ്യപ്പെടും എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചോദ്യം ധാർമിക ബോധം തൊട്ട് തീണ്ടാത്ത ഒരു നേതാവിന്റെ ഒളിച്ചുകളിയാണ്.
ALSO READ: ‘Love you to moon and back’! ഈ സർക്കാരും മുഖ്യമന്ത്രിയും മാതൃകയാകുന്നത് ഇങ്ങനെയെല്ലാമാണ്…
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവെപ്പിച്ച് കൈ കഴുകിയത് കൊണ്ട് പരിക്കേൽക്കാതെ കോൺഗ്രസിന് രക്ഷപ്പെടാനായി എന്ന് പത്രക്കാരെ കൊണ്ട് എഴുതിപ്പിക്കുന്നതോടെ തങ്ങൾ രക്ഷപ്പെട്ടുവെന്ന് വി ഡി സതീശനും സണ്ണി ജോസഫും അടൂർ പ്രകാശും കെ മുരളീധരനുമൊക്കെ കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. എണ്ണമറ്റ വനിതകളെ ലൈംഗികമായി ചൂഷണം ചെയ്തു കാമാതുരമായ യൗവന പ്രസരിപ്പ് മേലങ്കിയായി അണിഞ്ഞു നടക്കുന്ന ഇത്രയ്ക്കും വൃത്തികെട്ട ഒരുത്തനെ ഇന്നലെവരെ പേറി നടന്ന കോൺഗ്രസുകാർ ഒന്നടങ്കം കേരളീയ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താനയിൽ പറഞ്ഞു. പിണറായി വിജയനാണ് കേരളം ഭരിക്കുന്നതെന്ന് ഓർക്കാതിരുന്നതാണ് മാങ്കൂട്ടത്തിലിനും കോൺഗ്രസ് നേതാക്കൾക്കും പിണഞ്ഞ വലിയ അബദ്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

