
സ്ഥാനാർഥിയായി പരിഗണിച്ചിട്ട് ആനന്ദ് കെ തമ്പിയെ തഴഞ്ഞെന്ന് ബന്ധു വിമല്‍. സീറ്റ് ലഭിക്കാത്തതില്‍ മനോവിഷമത്തിലായിരുന്നെന്നും മൊഴി. പിന്നാലെ ബന്ധുവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
അതേസമയം, കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി മൃതദേഹം എസ് കെ ആശുപത്രിയിൽ നിന്ന്
മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടു പോയി. പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിൽ പൊതുദർശനമുണ്ടാകും. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് പുത്തൻകോട്ട ശ്മശാനത്തിൽ.
കഴിഞ്ഞ ദിവസമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃക്കണ്ണാപുരം സീറ്റ് നല്‍കാത്തതില്‍ ആനന്ദ് കെ തമ്പി ആത്മഹത്യ ചെയ്തത്. വീട്ടിലെ ഷെഡ്ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സീറ്റ് നല്‍കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നത്. താൻ പതിനാറാമത്തെ വയസ്സുമുതല്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും അദ്ദേഹം തൻ്റെ സുഹൃത്തുക്കള്‍ക്കയച്ച ആത്മഹത്യ കുറിപ്പില്‍ പറയുന്നു. പാര്‍ട്ടി നേതൃത്വം തൃക്കണ്ണാപുരത്ത് മണ്ണ് മാഫിയ ബന്ധമുള്ളയാളെ സ്ഥാനാര്‍ഥിയാക്കിയെന്നും ആനന്ദ് ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

