‘സ്ത്രീത്വത്തെ അപമാനിച്ചു എന്നത് വ്യാജ പരാതി’: ദീപ രാഹുൽ ഈശ്വർ

deepa

സ്ത്രീത്വത്തെ അപമാനിച്ചു എന്നത് വ്യാജ പരാതിയാണെന്ന് രാഹുല്‍ ഈശ്വറിൻ്റെ ഭാര്യ ദീപ രാഹുൽ ഈശ്വർ. AI ദൃശ്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. പരാതിക്കാരിക്കെതിരെ സംസാരിച്ചിട്ടില്ലെന്നും പരാതിക്കാരിയുടെ പേരും ഐഡന്‍റിറ്റിയും വെളിപ്പെടുത്തുന്ന തരത്തിൽ രാഹുൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനത്തിന് ഇരയായ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിലാണ് രാഹുൽ ഈശ്വര്‍ അറസ്റ്റിലായത്.

അതേസമയം, നാളെ രാവിലെ 11 മണിക്ക് രാഹുല്‍ ഈശ്വറിനെ കോടതിയിൽ ഹാജരാക്കും. പൊലീസ് വീട്ടിലെത്തിയത് രാഹുൽ ഈശ്വർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. പുരുഷന്മാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാട്ടം തുടരുമെന്നാണ് പോസ്റ്റിട്ടിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിൽ ഇരിക്കെയാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് വന്നത്. രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ALSO READ: ‘സുരേഷ് ഗോപിയൊക്കെ കേന്ദ്രമന്ത്രിയാണെന്ന് പറയുന്നത് തന്നെ നാണക്കേട്’: അധിക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി പി കെ ദിവാകരൻ

അതിജീവിതയെ ചാനലുകളിലൂടെ നിരന്തരം അധിക്ഷേപിച്ചതിനും വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയതിനുമാണ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാൻ അതിജീവിതയെ നിരന്തരം അപമാനിക്കുകയായിരുന്നു. അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയതില്‍ മുൻ ബിജെപി നേതാവ് സന്ദീപ് വാര്യറെയും കേസിൽ പ്രതി ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News