
ആട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന്‍ (എ എസ് എം), ഡീഫൈബറിംഗ് യൂണിറ്റ് (ഡി എഫ്) എന്നീ യന്ത്രവല്‍കൃത കയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സും ആശുപത്രി ചികിത്സയും നല്‍കുന്ന പദ്ധതി പ്രഖ്യാപിക്കുകയാണെന്ന് മന്ത്രി പി രാജീവ്.
1000 ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി, സര്‍ക്കാര്‍ പ്രീമിയം അടച്ചുകൊണ്ട് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനായി 21.28 ലക്ഷം രൂപയുടെ അനുമതി ലഭ്യമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Also Read : കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന ധനമന്ത്രി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കയര്‍പിരി തൊഴിലാളികള്‍ക്ക് നിലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമല്ല. വലിയ അപകടങ്ങള്‍ക്ക് സാധ്യത കുറവാണെങ്കിലും യന്ത്രവല്‍കൃത തറികള്‍ ഉപയോഗിക്കുന്ന ഘട്ടത്തില്‍ ചില അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ആട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന്‍ (എ എസ് എം), ഡീഫൈബറിംഗ് യൂണിറ്റ് (ഡി എഫ്) എന്നീ യന്ത്രവല്‍കൃത കയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സും ആശുപത്രി ചികിത്സയും നല്‍കുന്ന പദ്ധതി പ്രഖ്യാപിക്കുകയാണ്. 1000 ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി, സര്‍ക്കാര്‍ പ്രീമിയം അടച്ചുകൊണ്ട് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനായി 21.28 ലക്ഷം രൂപയുടെ അനുമതി ലഭ്യമായിട്ടുണ്ട്. ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ധാരണാപത്രവും ഒപ്പു വെച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

