“1 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ്, പുതിയ പദ്ധതി ഈ അധ്യയന വർഷം മുതൽ”: മന്ത്രി വി ശിവൻകുട്ടി

v sivankutty

ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇൻഷുറൻസ് പദ്ധതി. ഈ അധ്യയന വർഷം മുതൽ പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി വിശിവൻ കുട്ടി. ഇൻഷുറൻസിനായുളള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. ഫെബ്രുവരി 20-നകം ഇപ്പോഴുള്ള ഫയലുകളുടെ തീർപ്പ് കൽപിക്കും. ഒപ്പം തന്നെ ജനകീയമായ ഈ പദ്ധതിയ്ക്ക് പൊതു ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്നും മന്ത്രി പറഞ്ഞു. അതേ സമയം യുഡിഎഫ്-ന്റെ ഡിജിറ്റൽ ക്യാമ്പെയൻ വെറും നാടകം മാത്രമാണെന്നും യുഡിഎഫിനെ ജനം തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ബാക്ക് ബെഞ്ചേഴ്സിനെ ഒഴിവാക്കികൊണ്ടുള്ള ഇരിപ്പിട സൗകര്യം ക്രമീകരിക്കും. ഒപ്പം തന്നെ വിശേഷ ദിവസങ്ങളിൽ കളർ ഡ്രസ്സ്‌ ഇടുന്നത് സംമ്പന്ധിച്ച് സെർക്കുലർ ഇറക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അധ്യാപകരുടെ ജന്മദിനത്തിന് ഒരു കുട്ടികളുടെ കയ്യിൽ നിന്നും ഗിഫ്റ്റ് വാങ്ങാൻ പാടില്ല അവധി ദിവസം ക്ലാസ് നടത്തരുത്. പോക്സോ കേസിൽ പ്രതിയായിട്ടുള്ളവരിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്കിടയിൽ വർദ്ധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കുട്ടികൾ സ്‌ക്രീനിൽ അടിമകളാക്കുന്നത് അവരുടെ ഭാവിയെ തന്നെ ബാധിക്കും. എന്നാൽ ഈ വിഷയത്തിൽ ഇന്റർനെറ്റ്‌ ഉപയോഗം നിരോധിക്കുകയല്ല മറിച് എങ്ങനെ ഫലപ്ര‌ദമായി ഉപയോഗിക്കാം എന്നതാണ് വഴി. ഈ വിഷയത്തിൽ വിവേകപരമായ നടപടിയാണ് വേണ്ടത്, സോഷ്യൽ മീഡിയ നിയന്ത്രണം ആവശ്യമാണോ എന്ന രീതിയിലുള്ള പൊതു ചർച്ച സർക്കാർ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം നിർദേശിച്ചു.

Also read : ’10 വർഷമായി വർഗീയ സംഘർഷങ്ങളില്ലാത്ത കേരളം’; ന്യൂനപക്ഷങ്ങൾക്കൊപ്പം സർക്കാർ നിലകൊള്ളുമെന്ന് വി അബ്ദുറഹ്മാൻ

പുതിയ സ്കൂൾ കെട്ടിടങ്ങളിൽ ഫാൻ എസി എന്നീ സൗകര്യങ്ങൾ ഉണ്ടായിരിക്കും. കലോത്സവ കായികോത്സവത്തിന് മറ്റു സ്കൂളുകളിലെ അധ്യാപകർ വിധികർത്താക്കൾ ആയി വരും. ജില്ലാതലത്തിൽ മറ്റു ജില്ലയിൽ നിന്നുള്ള ജഡ്ജസ് ആകും വരുന്നത്. സർക്കാരിനെതിരെ വ്യാജ കുറ്റപത്രം ഇറക്കുന്നതിനു പകരം സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ പങ്കാളി ആവുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ഹൃദയത്തിൽ ആണ് മുഖ്യമന്ത്രിയുടെ ഇരിപ്പിടം, അവിടെ നിന്ന് മുഖ്യമന്ത്രിയെ പുറത്താക്കാമെന്ന് ആരും കരുതേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News