എൻ നൗഷാദിനെതിരെ എൻകെ പ്രേമചന്ദ്രൻ പക്ഷം, ബിജു ലക്ഷ്മികാന്തനു നേരെ കയ്യേറ്റ ശ്രമം; ഇരവിപുരത്ത് ആർഎസ്പിയിൽ തമ്മിലടി

ക‍ഴിഞ്ഞ കുറച്ച് നാളുകളായി തുടരുന്ന സംഘർഷാവസ്ഥയ്ക്ക് പിന്നാലെ ഇരവിപുരത്ത് ആർഎസ്പിയിൽ വീണ്ടും സംഘർഷം. ആർ എസ് പി ഇരവിപുരം മണ്ഡലം കമ്മിറ്റിയിലാണ് സoഘർഷാവസ്ഥ. എൻ നൗഷാദിനെ എൻകെ പ്രേമചന്ദ്രൻ പക്ഷം ഒപ്പിടാൻ അനുവദിച്ചില്ല.

ബിജു ലക്ഷ്മികാന്തൻ ഒപ്പിടുന്നത് തടയുകയും കയ്യേറ്റ ശ്രമമുണ്ടാകുകയും ചെയ്തു. പാർട്ടിയിൽ നിന്ന് രാജി വെച്ചെന്ന് പരസ്യ പ്രസ്താവന നടത്തുകയും സംസ്ഥാന നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്ത നൗഷാദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് മണ്ഡലം കമ്മിറ്റിയിൽ ആവശ്യപ്പെട്ടു.

ALSO READ: പശ്ചിമേഷ്യയിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ശ്രമം; ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രത്യേക വിമാന സർവീസുകള്‍ നടത്തും

അതേസമയം, ക‍ഴിഞ്ഞ ദിവസം ആർഎസ്പിയുടെ സ്ഥാനാർഥി നിർണയത്തിലും ഭിന്നതയുണ്ടായിരുന്നു. ഇരവിപുരത്തെ ആർഎസ്പി സ്ഥാനാർത്ഥിക്ക് വിജയസാധ്യതയില്ലെന്ന് കാട്ടി പ്രതിപക്ഷ നേതാവിന് കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോയ സ്ഥാനാർഥിയെ തങ്ങൾക്ക് വേണ്ടെന്ന് കോൺഗ്രസ് കത്തിൽ ആവശ്യപ്പെട്ടു. കാർത്തിക് പ്രേമചന്ദ്രൻ സ്ഥാനാർത്ഥിയായെങ്കിൽ വിജയസാധ്യത ഉണ്ടായിരുന്നുവെന്ന് കത്തിൽ പറഞ്ഞിരുന്നു.

ALSO READ: കുരുക്കഴിയാതെ തന്നെ…ശബരിമല സ്വർണമോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരെ ഇ ഡി ചോദ്യം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News