
മികച്ച ലൈവ് കമന്‍റേറ്റർക്കുളള ഇന്‍റർനാഷണൽ പുലരി പുരസ്കാരം 2025 ഡോ. പ്രവീൺ ഇറവങ്കരക്ക് ലഭിച്ചു. കൈരളി ന്യൂസിൻ്റെ തൃശൂർ പൂരം ദൃക്സാക്ഷി വിവരണത്തിനാണ് പുരസ്കാരം ലഭിച്ചത്. 2024ലെ മികച്ച ലൈവ് കമന്റേറ്റർക്കുളള നാഷണൽ ഫിലിം അക്കാദമി പുരസ്കാരവും ഡോ. പ്രവീൺ ഇറവങ്കരക്ക് ലഭിച്ചിരുന്നു. കൈരളി ടിവിയുടെ ശബരിമല മകരവിളക്ക് കമന്ററിയാണ് അന്ന് അദ്ദേഹത്തിന് പുരസ്കാരാർഹനാക്കിയത്.
ഡോ.അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ കേരളീയം പുരസ്‌കാരം കൈരളി ന്യൂസിന്
ഡോ. അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ കേരളീയം പുരസ്‌കാരം കൈരളി ന്യൂസിന് ലഭിച്ചു. ബെസ്റ്റ് പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍ പുരസ്‌കാരത്തിന് പിവി കുട്ടന്‍ അര്‍ഹനായി. കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ ആണ് പിവി കുട്ടന്‍. നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി പുരസ്‌കാരം സമ്മാനിക്കും.
News summary: Dr. Praveen Eravankara received the International Pulari Award for Best Live Commentator 2025.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

