ജനങ്ങൾ നെഞ്ചേറ്റിയ രണ്ടുപേർ;മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും തമ്മിലുള്ള അഭിമുഖത്തിൻ്റെ ടീസർ ഇന്ന്

mohanlal pinarayi vijayn interview

കേരളക്കരയാകെ നെഞ്ചേറ്റിയ,കേരളത്തെ നെഞ്ചിലേറ്റിയ രണ്ട് പേരാണ് മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിൻ്റെ പ്രിയ നടൻ മോഹൻലാലും. ഇരുവരും ഇപ്പോൾ ഒന്നിക്കുകയാണ്. ഇരുവരും തമ്മിലുള്ള അഭിമുഖമാണ് പുറത്തിറങ്ങാൻ പോകുന്നത്. കണ്ടും മിണ്ടിയും എന്ന പരിപാടിയുടെ ടീസർ ഇന്ന് വൈകുന്നേരം ജനങ്ങളിലേക്ക് എത്തും.

ഇതിന്റെ ടീസർ വൈകീട്ട് ആറ് മണിക്ക് സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ക്ലിഫ് ഹൗസിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിൻ്റെ വീഡിയോകൾ മുന്നേ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുള്ളതാണ്. കോരളസർക്കാരിൻ്റെ ഔദ്യോ​ഗിക പരിപാടികളിലും മോഹൻലാൽ നിരവധി തവണ പങ്കെടുത്തിട്ടുണ്ട്.

Also read: ‘പ്രതിപക്ഷത്തിന് ആർ.എസ്.എസിനെ പിണക്കാൻ ഭയം; ചർച്ചകളിൽ നിന്ന് ഒളിച്ചോടുന്ന ചരിത്രത്തിലെ ഏറ്റവും ദുർബലമായ പ്രതിപക്ഷം ‘: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളീയം പരിപാടിയിൽ മമ്മൂട്ടിക്കും കമൽ ഹാസനും ഒപ്പം മോഹൻലാലും എത്തിയിരുന്നു. കേരളത്തിൻ്റെ വികസന നായകന് മലയാളത്തിൻ്റെ എക്കലത്തേയും നായകനോട് എന്തായിരിക്കും പറയാനുള്ളതെന്നാണ് കേരളമാകെ ഇപ്പോൾ കാത്തിരിക്കുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങൾ എന്തായിരിക്കുമെന്നും എന്തൊക്കെയായിരിക്കുമെന്നും അറിയാനുള്ള ആകംഷയിലാണ് സിനിമ ലോകവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News