
കേരളത്തിലെ വ്യവസായ വളർച്ച ത്വരിതപ്പെടുത്തുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ നടപ്പിലാക്കിയ പ്രധാന നിയമഭേദഗതികളെയും നയപരമായ മാറ്റങ്ങളെയും കുറിച്ച് വ്യവസായ മന്ത്രി പി രാജീവും മന്ത്രി എം ബി രാജേഷും. തദ്ദേശ സ്വയംഭരണ, വ്യവസായ വകുപ്പുകൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന ഈ മാറ്റങ്ങൾ കേരളത്തിന്റെ വ്യവസായ മുഖച്ഛായ തന്നെ മാറ്റുമെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ നേട്ടങ്ങൾ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ നേട്ടങ്ങൾ
വീടുകളിൽ സംരംഭങ്ങൾ, ‘ഡീംഡ്’ ലൈസൻസ്, ലൈസൻസ് നിഷേധിക്കാനാവില്ല, സ്റ്റോപ്പ് മെമ്മോയ്ക്ക് കർശന നിയന്ത്രണം എന്നിവയാണ് അതിലെ ചില മാറ്റങ്ങൾ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച നയങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് കാരണമെന്നും ഇരുവരും വിലയിരുത്തി. നയങ്ങളിലെ ഈ തുടർച്ച കേരളത്തിൽ ഒരു വലിയ കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
മൊബൈൽ സംരംഭങ്ങൾക്ക് ഏതെങ്കിലും ഒരു തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലൈസൻസ് എടുത്താൽ മതിയാകും. കൂടാതെ ഇരുചക്ര, മുച്ചക്ര വാഹനങ്ങളിലെ സംരംഭങ്ങൾക്ക് ലൈസൻസ് ആവശ്യമില്ല. കെട്ടിട നിർമ്മാണ ചട്ടങ്ങളിലും നൂറിലേറെ ഭേദഗതികൾ ഉടൻ വരുമെന്നും അധികൃതർ അറിയിച്ചു. ഈ മാറ്റങ്ങൾ സംരംഭകർക്കിടയിലും ഉദ്യോഗസ്ഥർക്കിടയിലും എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികളും കൈപ്പുസ്തകങ്ങളും തയ്യാറാക്കും
അഭിമുഖം കാണാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

