”ഇന്നലെ വരെ എസ്ഐടിയെ അം​ഗീകരിച്ചവർ അന്വേഷണം കോൺ​ഗ്രസിലേക്ക് വരുമ്പോൾ നിലപാട് മാറ്റുന്നു”; എംവി ​ഗോവിന്ദൻ മാസ്റ്റർ

mv govindan master

ശബരിമല സ്വർണമോഷണത്തിൽ ഇന്നലെ വരെ എസ്ഐടി അന്വേഷണത്തെ സ്വാ​ഗതം ചെയ്ത കോൺ​ഗ്രസും വിഡി സതീശനും അന്വേഷണം കോൺ​ഗ്രസ് നേതാക്കളിലേക്ക് എത്തുമ്പോൾ നിലപാട് മാറ്റുകയാണെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ. അവസരവാദ പരമായ നിലപാടാണ് കോൺ​ഗ്രസ് സ്വീകരിക്കുന്നത്. അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പോകുന്നു എന്ന് വാർത്തകൾ വന്നതിന് പിന്നെലായാണിത്. അന്വേഷണത്തിൽ പുതിയ വിവരങ്ങൾ പുറത്തുവരുകയാണ്. ഇപ്പോൾ അന്വഷണെ തടസ്സപ്പെടുത്താനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനുമെല്ലാം സോണിയാ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവരുന്നു. അടൂർ പ്രകാശും ആൻ്റൊ ആൻ്റണിയും ഒപ്പമുണ്ട്. ആരാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയ​ഗാന്ധിയെ കാണാൻ അപ്പോയിൻമെൻ്റ് നൽകിയതെന്നും എംവി ​ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. ശബരിമല അയ്യപ്പൻ്റെ ഒരു തരി സ്വർണ്ണം പോലും നഷ്ടപ്പെടാൻ പാടില്ല എന്നാണ് സിപിഐഎം നിലപാട്. തെറ്റുകാർ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അയ്യപ്പൻ്റെയോ വിശ്വാസികളുടെയോ പണം തട്ടുന്ന പാർട്ടിയല്ല സിപിഐഎം എന്ന് ജനങ്ങൾക്കറിയാം എന്നും എംവി ​ഗോവിന്ദ​ൻ മാസ്റ്റർ പറഞ്ഞു.

Also read; ‘പ്രതിപക്ഷ നേതാവിന് ഇരട്ടത്താപ്പ്;സ്വന്തക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ എന്തിന് പരിഭ്രാന്തി’: മന്ത്രി എംബി ​രാജേഷ്

വെള്ളാപ്പള്ളി നടേശൻ്റെ മത നിരപേക്ഷ നിലപാടുകളെയാണ് സിപി ഐ എം സ്വാഗതം ചെയ്തിട്ടുള്ളത്. അതിൽ നിന്ന് വ്യതിചലിച്ച് അദ്ദേഹം എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്വം സിപിഐഎമ്മിനില്ലയെന്നും ​​ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News