
കേരള പൊലീസിൽ സർവ്വീസിൽ ഇരിക്കുന്നതും വിരമിച്ചതുമായ ഒമ്പത് ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് ലഭിച്ചു. കേരള പൊലീസിൽ സർവീസിൽ ഇരിക്കുന്നവരും സർവീസിൽ നിന്നും വിരമിച്ചവരും ഉൾപ്പെട്ട ഒൻപതു ഉദ്യോഗസ്ഥർക്കാണ് ഐ.പി.എസ് അനുവദിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്.
Also read : കോട്ടയത്ത് കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു
2023ലെ സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ട എ നാസിം (മറൈൻ എൻഫോഴ്‌സ്‌മെന്റ്), 2024 ലെ സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ട എൻ.രാജൻ (എസ്.പി, കെ.എസ്.ഇ.ബി വിജിലൻസ്), ജി.സാബു (എസ്.പി, എസ്.എസ്.ബി കോഴിക്കോട്റേഞ്ച് ) സി.എസ് ഷാഹുൽ ഹമീദ് (എസ്.പി കോട്ടയം ), പി വിക്രമൻ (വിജിലൻസ് ഓഫീസർ, എക്‌സൈസ്) എന്നിവർക്കും സെർവീസിൽ നിന്നും വിരമിച്ച ബി.കൃഷ്ണകുമാർ, പ്രീജിഷ് തോട്ടത്തിൽ, ഇ.എൻ.സുരേഷ്, എ.യു.സുനിൽ കുമാർ എന്നിവർക്കുമാണ് ഐ.പി.എസ് ലഭിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

