ഇറാന്‍ പടക്കപ്പല്‍ ഐ ആര്‍ ഐ എസ് ലാവൻ കൊച്ചിയിൽ

iranian ship in kochi

ഇറാന്‍ പടക്കപ്പല്‍ കൊച്ചിയിലെത്തി. ഇറാന്‍റെ അഭ്യർത്ഥനയെ തുടർന്ന് കപ്പലിന് നങ്കൂരമിടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ഐ ആര്‍ ഐ എസ് ലാവൻ എന്ന യുദ്ധക്കപ്പലിനാണ് ഇന്ത്യൻ തീരത്ത് നങ്കൂരമിടാൻ അനുവാദം നൽകിയത്. ഫെബ്രുവരി 28 നായിരുന്നു സഹായം അഭ്യർത്ഥിച്ച് ഇറാൻ സന്ദേശം അയച്ചത്.

കപ്പലിന് സാങ്കേതിക തകരാറുകൾ നേരിട്ടതിനാൽ കൊച്ചിയിൽ അടിയന്തരമായി നങ്കൂരമിടാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 28-നാണ് സന്ദേശമയച്ചത്. തൊട്ടടുത്ത ദിവസം കപ്പൽ അടുപ്പിക്കുന്നതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കുകയായിരുന്നു. തുടർന്ന് മാർച്ച് 4-ന് ഐ.ആർ.ഐ.എസ് ലാവൻ കൊച്ചിയിൽ നങ്കൂരമിട്ടു.

Also read: ‘അമേരിക്ക ലോക പൊലീസ് ചമഞ്ഞ് ജനാധിപത്യ വ്യവസ്ഥയെ തകർക്കുന്നു’: മുഖ്യമന്ത്രി

ഈ പശ്ചാത്തലത്തിൽ, കപ്പലിലെ 183 ജീവനക്കാരെ കൊച്ചിയിലെ നാവികസേനാ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.അതേസമയം ഇറാന്‍റെ മറ്റൊരു യുദ്ധ കപ്പലായ ഐ ആര്‍ ഐ എസ് ദേനയെ അമേരിക്ക ആക്രമിക്കുകയും കടലില്‍ മുക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

English summary : The Iranian warship arrived in Kochi. Following Iran’s request, the central government gave permission for the ship to anchor.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News