
ഭരണമാറ്റത്തിന് പിന്നാലെ സ്വന്തക്കാർക്കായി അനധികൃത സ്ഥലംമാറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് യുഡിഎഫ്. ഇപ്പോഴിതാ സർവീസ് ചട്ടങ്ങളും സീനിയോറിറ്റിയും അട്ടിമറിച്ച് വ്യാപകമായ സ്ഥലം മാറ്റം നടക്കുന്നുവെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ട്രേറ്റിൽ അടിയന്തരമായി സ്ഥലം മാറ്റിയത് 35 ഓളം ഉദ്യോഗസ്ഥരെ. 17 പേരെ വകുപ്പ് ആസ്ഥാനത്തുനിന്ന് മാത്രം സ്ഥലം മാറ്റിയിട്ടുണ്ട്. പൊതു സ്ഥലംമാറ്റങ്ങൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കെ സ്ഥലംമാറ്റങ്ങൾ പാടില്ലെന്ന സർക്കാർ മാനദണ്ഡം ലംഘിച്ചാണ് ഇത്തരം പ്രതികാര നടപടികൾ കൈക്കൊള്ളുന്നത്.
ഉത്തരവിറങ്ങിയ ഇന്നലെ തന്നെ ഉദ്യോഗസ്ഥർ വിടുതൽ ചെയ്യണമെന്നും നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. പൊതുവിദ്യാഭ്യാസ -മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിലും ഇത്തരം നടപടികൾ തുടരുകയാണ്.വിരമിക്കാൻ ദിവസങ്ങൾ ബാക്കിയുള്ളവരെ പോലും ദൂരസ്ഥലങ്ങളിലേക്ക് മാറ്റി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ രണ്ടു ദിവസത്തിനിടെ ഒരു ജീവനക്കാരിയെ രണ്ടുതവണ സ്ഥലംമാറ്റിയ സംഭവമടക്കം ഉണ്ടായി.
ALSO READ: തെരഞ്ഞെടുപ്പിലെ പരാജയം,കേരളാ കോൺഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്
അതേസമയം അനധികൃത സ്ഥലം മാറ്റങ്ങൾക്കെതിരെ വ്യാപക പ്രതിഷേധവുമായി എൻജിഒ യൂണിയൻ രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് സഹകരണ വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവ് റദ്ദ് ചെയ്തു.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

