
കേരളത്തിൽ പത്ത് വർഷം മുന്നേ ഉണ്ടായിരുന്ന ഇരുണ്ടകാലത്തെ ജനങ്ങൾക്ക് അങ്ങനെ പെട്ടന്നൊന്നും മറക്കാൻ കഴിയില്ല. യുഡിഎഫ് ഭരണത്തിന്റെ കീഴിൽ പൊറുതി മുട്ടിയ കേരളം, അഴിമതികളും അരാചകത്വവും കൊടികുത്തി വാണ ഒരു കേരളത്തിൻ്റെ ഇരുണ്ട കാലമുണ്ടായിരുന്നു. ഇതിനെ മറച്ച് വയ്ക്കാൻ കേരളത്തിലെ വലത് പക്ഷത്തിൻ്റെ സ്ഥിതിപാടകരായ മാധ്യമങ്ങൾ ശ്രമിക്കുമ്പോൾ അതിനെ തുറന്ന് കാട്ടാൻ ഒരുങ്ങകയാണ് കേരളത്തിൻ്റെ നവമാധ്യമ ഹാൻഡിലുകൾ.
യുഡിഎഫിൻ്റെ ഇരുണ്ട കാലത്തിൻ്റെ ഓർമകൾ ജനങ്ങളിലെത്തിക്കാൻ ആരംഭിച്ച ഇരുണ്ട കാലമെന്ന വെബ്സൈറ്റും വലിയ ചർച്ചയാകുകയാണ്. നവമാധ്യമത്തിൽ കോൺഗ്രസിൻ്റെ അഴിമതിയുടെ മുഖം തുറന്നു കാണിക്കുന്ന നിരവധി പോസ്റ്റുകളും ഇതിനോടമനുബന്ധിച്ച് വരുന്നുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ ചർച്ചായാവുകയാണ് ജീവൻ കുമാർ എന്ന അകൗണ്ടിൽ പങ്ക് വച്ചിരുക്കുന്ന കുറിപ്പ്.
Also read: ഇനിയും തിരികെ വരണോ… ആ ഇരുണ്ട യുഡിഎഫ് കാലം ?
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
2011-ൽ UDF അധികാരത്തിൽ വരുമ്പോൾ
കോൺഗ്രസിന് കേന്ദ്രസർക്കാരിൽ നിന്ന് എന്തും വാങ്ങിയെടുക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നു. Ak ആൻ്റണിയും , വയലാർ രവിയും
കെ സി വേണുഗോപാലും , ശശി തരൂരും , കൊടിക്കുന്നിലും , മുല്ലപ്പള്ളിയും , ഇ അഹമ്മദും
അടക്കം ഏട്ട് മന്ത്രിമാർ .
എന്നിട്ടും കേന്ദ്രത്തിൽ നിന്ന്
ഒരു എയിംസ് കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞോ ?
പദ്ധതിക്കൾക്ക് തുരുങ്കം വെച്ച ഉത്തേരേന്ത്യൻ ഗോസായിമാർക്കൊപ്പം തേച്ചുകുളിയും തേവാരവുമായി കാലം കഴിക്കുകയായിരുന്നു അവർ
ഒരു വേള സഹിക്കെട്ട് ഇവിടെ കേന്ദ്ര സ്ഥാപനങ്ങൾ കൊണ്ട് വരാൻ ഭയം ആണെന്നും , തന്നെ പിൻതുണച്ചത് VS സർക്കാർ ആണെന്ന് വരെ എകെ ആൻ്റണി രോക്ഷത്തോടെ പറഞ്ഞു.
ഭരിക്കാൻ സമയമില്ലാതെ മന്ത്രിസഭ പുനസംഘടനക്കും KPCC യുടെ ജംബോ പട്ടികക്കും വേണ്ടി നേതാക്കൾ ദില്ലി – തിരുവനന്തപുരം ഷട്ടിൽ സർവ്വീസ് നടത്തുകയായിരുന്നു. അരൂപിയായ ഹൈക്കമാൻഡിനെ വിളിച്ച് സർക്കാർ ഖജാനയിലെ ടെലഫോൺ ബില്ലുകൾ കുമിഞ്ഞ് കൂടി. സുതാര്യത യുഗം എന്ന ഓമന പേരിട്ട് മാധ്യമങ്ങൾ വിളിച്ച ആ ഇരുണ്ടകാലം എങ്ങനെ മറക്കാനാണ്.
അധികാര ദല്ലാളൻമാരും , സർപ്പ സുന്ദരികളും സെക്രട്ടറിയേറ്റിൽ പാ വിരിച്ച് കിടന്നു.
പെട്ടിയുമായി വന്ന മുതലാളിമാരിൽ നിന്ന് മന്ത്രിമാർ നേരിട്ട് പണം വാങ്ങിയെന്ന് ഒന്നല്ല പല തവണ ആരോപണം ഉയർന്നു. ഒടുവിൽ സഹിക്കെട്ട് ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായ
വിഎം സുധീരനും KPCC വൈസ് പ്രസിഡൻ്റ് VD സതീശനും തുറന്ന് പറയേണ്ടി വന്നു.
എന്തൊരു അഴിമതിയാണ് ഇത്. !!!
മെത്രാൻ കായലിൽ റെക്കിൻഡോ ഗ്രൂപ്പും , പാട്ടകാലവധി കഴിഞ്ഞ എസ്റ്റേറ്റുകളിൽ ഭൂസ്വാമിമാരും UDF ൻ്റെ തണലിൽ പുതിയ സ്വപ്നങ്ങൾ കണ്ടു. ബാറുകൾ അടക്കാനും , തുറക്കാനും ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് പണപ്പെട്ടികൾ വാങ്ങി എന്ന് ആക്ഷേപം ഉയർന്നു. പണം കിട്ടാത്തവർ കിട്ടിയവരെ ചൂണ്ടി കാണിച്ചു. KPCC ഓഫീസിൽ വെച്ച് പോലും അഴിമതി പണം കൈമാറി എന്ന് ബിജു രമേശ് വിലപിച്ചു. പണചാക്ക് മന്ത്രി കെ ബാബു ഡിക്കിയിൽ ഇട്ട് കൊണ്ടുപോയി എന്ന് സാക്ഷി പറയാൻ ആളുണ്ടായി. എല്ലാത്തിനും മൂകസാക്ഷിയായി ദിവാൻ മാധവറാവുവിൻ്റെ പ്രതിമ സെക്രട്ടറിയേറ്റിന് അഭിമുഖമായി നിന്നു.
വികസനം എന്ന പേരിൽ UDF സർക്കാർ പണിത പാലാരിവട്ടം പാലത്തിൽ വിള്ളൽ വീണു. അഞ്ചാമത് ഒരു മന്ത്രിയെ പാണക്കാട് തങ്ങൾ പ്രഖ്യാപിച്ചു , ഉമ്മൻ ചാണ്ടി അതിലൊപ്പ് വെയ്ക്കുന്ന കേവലം
ഒരു മുഖ്യമന്ത്രി മാത്രമായി. മറുവശത്ത് താക്കോൽ പഴുതിലൂടെ രമേശ് ചെന്നിത്തല ക്യാബിനറ്റ് യോഗഹാളിലേക്ക് നൂണ്ട് കടന്നു.
പരീക്ഷക്ക് കോപ്പിയടിച്ച് പിടിയിലായ ഐജി ആഭ്യന്തരം ഭരിച്ചു. സ്കൂൾ അധ്യാപകൻ വൈസ് ചാൻസിലർ ആവണമെന്ന് ലീഗ് കട്ടായം മുഴക്കി, DCC സെക്രട്ടറി വൈസ് ചാൻസിലർ ആയി
ഭരണം നിലനിർത്താൻ പ്രതിപക്ഷ MLA യെ
ഒളിക്യാമറയിൽ കുടുക്കാൻ യുവതിയെ ഏർപ്പാടാക്കി
പറഞ്ഞ പണം ലഭിക്കാതെ വന്നപ്പോൾ അവർ
കോൺഗ്രസ് നേതാക്കളെ വിളിച്ച് പുലഭ്യം പറഞ്ഞു.
ഇതിനിടയിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ ചാക്കിൽ എലികൾ സുഖവാസം തുടങ്ങി. പാഠ പുസ്തകമില്ലാത്ത കുട്ടികൾ ഫോട്ടോസ്റ്റ്റ്റ് എടുത്ത് പഠിച്ചു. പള്ളിപുറത്ത് ഒരു സ്കൂളിൽ പഠിക്കാൻ ക്ലാസ്മുറിയല്ലാത്ത കുട്ടികൾ നിർത്തിയിട്ട ബസ് പഠന മുറിയാക്കി.
വിദ്യാഭ്യാസ മന്തി പച്ച നിറത്തിൽ ആനന്ദം കണ്ടെത്തി. സ്വീകരിക്കാൻ പച്ച ബ്ലൗസ് ഇട്ട സ്ത്രീകൾ , എഴുതാൻ പച്ച ബോർഡ് എന്നിങ്ങനെ തുഗ്ലക്ക് പരിഷ്കാരങ്ങൾ
തുടർച്ചയായി അരങ്ങേറി. ഗംഗ എന്ന പേരുള്ള വീട്ടിൽ താമസിലാക്കാൻ കഴിയാതെ മന്ത്രിമന്ദിരത്തിൻ്റെ പേര് മാറ്റി. കോൺഗ്രസ് MLAമാരെ സരിത MLA മാരെന്നും , ഹരിത MLA മാരെന്നും ജനം കളിയാക്കി.
മോദിയുടെ വൈബ്രൻ്റ് ഗുജറാത്ത് കണ്ട് കണ്ണ് മഞ്ഞളിച്ച തൊഴിലാളി മന്ത്രി ഷിബു ബേബി ജോൺ നരേന്ദ്ര മോദിയുടെ കേരളത്തിലെ ആദ്യ പ്രാന്ത്രപചാരകനായി . ഷിബുവിൽ നിന്നും , അന്നത്തെ അബ്ദുള്ള കുട്ടിയിൽ നിന്നും മോദി പാഠങ്ങൾ പഠിച്ച ഉമ്മൻ ചാണ്ടി തൊഗാഡിയയുടെ കേസ് എഴുതി തള്ളി. പോലീസ് ഇൻസ്പെക്റെ ബോംബേറിഞ്ഞ ABVP ക്കാർക്ക് പോലീസിൽ ജോലി നൽകി സംരക്ഷിച്ചു. എഴുതിയാൽ തീരാത്ത അത്ര
കൊള്ളരുതായ്മ്മകൾ കാണിച്ച ആ കാലം പുതിയ തലമുറ അറിയേണ്ടതുണ്ട്.
ഇന്ദ്രപ്രസ്ഥം കാണാൻ പോയ ദുര്യോദനനും സംഘത്തിനും പാണ്ടവരോട് തോന്നിയ കടുത്ത അസൂയയിൽ നിന്നാണ് മഹാഭാരത യുദ്ധത്തിൻ്റെ ആരംഭം കുറിക്കപ്പെടുന്നത്. കള്ളചൂതിനുള്ള ക്ഷണവും നൽകി , ചതിയിലൂടെ എല്ലാം പിടിച്ചടക്കമെന്ന വാശിയിലും ആണ് കൗരവർ അന്ന്
മടങ്ങിയത്. സ്ഥലജലവിഭ്രാന്തി പിടിപ്പെട്ട ദുര്യോദനൻ്റെ അതേ മാനസികാവസ്ഥയിലാണ് പ്രതിപക്ഷവും .എവിടെ തിരിഞ്ഞാലും വൻകിട കെട്ടിടങ്ങൾ – റോഡും പാലവും , പള്ളിക്കൂടങ്ങളും.
തങ്ങൾ കല്ലിട്ടും , സുല്ലിട്ടും മടങ്ങിയൊടുത്തൊക്കെ
പിണറായി പലതും പണിതുയർത്തിയിരിക്കുന്നു.
നടക്കില്ലെന്ന് എതിരാളികൾ തീർപ്പ് പറഞ്ഞ ഗെയിൽ പൈപ്പ് ലൈനിലൂടെയും , ദേശീയ പാതയിലൂടെയും
വാതകവും , വാഹനവും നിർത്താതെ ഓടുന്നു.
ക്ഷേമവും, വികസനവും രണ്ട് സമാന്തരരേഖയിലൂടെ
മെട്രോ റെയിനേക്കാൾ വേഗത്തിൽ മുന്നോട്ട് കുതിക്കുന്നു. ഈ സർക്കാരിനെ വീഴ്ത്താൻ നേരായ മാർഗ്ഗം പോരാ , ചതിയുടെ ചതുരംഗ പലക തന്നെ
ശരണം. ശകുനി കണ്ട അതേ സ്വപ്നം ചിലർ കാണുന്നു .
‘ഓർമ്മകളുണ്ടായിരിക്കണം’ എന്നത് ഒരു ചലചിത്രത്തിൻ്റെ മാത്രം പേരല്ല.
പത്ത് വർഷം മുൻപത്തെ തിക്താനുഭങ്ങളുടെ കെട്ടകാലത്തിലേക്കുള്ള ഒരു ചൂണ്ട് പലകകൂടിയാണ്. ഈ വാചകം ദ്യോതിപ്പിക്കുന്ന ചരിത്രത്തിൻ്റെ അസുരമായ അടയാള രേഖകൾ മറന്ന് പോയി കൂടാ.
ഈ ഘട്ടത്തിൽ ചിലതരം ഓർമ്മപ്പെടുത്തലുകളും ഒരു സമരമാണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

