
കണ്ണൂർ കോർപ്പറേഷനിലെ വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, കഴിഞ്ഞ 30 വർഷമായി നവീകരണത്തിനായി ചെലവഴിച്ച കോടികളുടെ കണക്കുകൾ ഉൾപ്പെടുത്തി ഒരു ധവളപത്രം പുറത്തിറക്കാൻ കോർപ്പറേഷൻ തയ്യാറാണോ എന്ന് കോൺഗ്രസിനോട് എൽ ഡി എഫ് പ്രതിനിധികൾ ചോദ്യമുയർത്തി. കണ്ണൂരിൽ നടന്ന പടക്കളത്തിലാണ് കോൺഗ്രസിനെ വെട്ടിലാക്കി ധവളപത്രം പുറത്തിറക്കാൻ തയ്യാറാണോ എന്ന ചോദ്യം ഉയർന്നത്.
വിവാദമായ ‘പഠനപാലം’ പദ്ധതിയെക്കുറിച്ചാണ് പ്രധാനമായും ധവളപത്രം ആവശ്യപ്പെടുന്നത്. ഈ പദ്ധതി അഴുക്കുചാൽ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടതാണ്, ഇത് ടൗണിൽ നിന്ന് ഒരു കിലോമീറ്റർ പോലും ദൂരമില്ലാതെയാണ് നടക്കുന്നത്. ഇത്രയും ചെറിയ ഒരു പരിപാടിക്ക് എത്ര കോടി ചെലവഴിച്ചു എന്നതിനെക്കുറിച്ച് ഒരു ധവളപത്രം പുറത്തിറക്കാൻ തയ്യാറാകുമോ എന്നാണ് ഉയർന്ന ചോദ്യം.
Also read: അയ്യപ്പസന്നിധിയെ സംഗീത സാന്ദ്രമാക്കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍
യഥാർത്ഥത്തിൽ എന്ത് സംഭവിച്ചു, എത്ര കോടി ചെലവഴിച്ചു എന്ന് കണ്ടെത്താൻ ഒരു നിഷ്പക്ഷ സമിതി ഈ പദ്ധതി പരിശോധിക്കണം എന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കേരളത്തിലെ മറ്റേതെങ്കിലും മുനിസിപ്പൽ കോർപ്പറേഷനിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ എന്നും ചോദ്യം സംവാദത്തിൽ ഉന്നയിക്കപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

