ഇസ്രയേൽ – ഇറാൻ സംഘർഷം: കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് മൂന്ന് വിമാന സർവീസുകൾ

ഇസ്രയേൽ – ഇറാൻ സംഘർഷത്തിനിടെ അനിശ്ചിതത്വത്തിലായ വിമാന സർവീസുകള്‍ വീണ്ടും ആരംഭിക്കും. കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് മൂന്ന് സർവീസുകളാണുള്ളത്. രാവിലെ 8.10 നും ഉച്ചയ്ക്ക 2.25നും ഒമാൻ എയർവെയ്സ് മസ്ക്കറ്റിലേക്ക് സർവീസ് നടത്തും. രാത്രി 11.30ന് ജിദ്ദയിലേക്കാണ് മറ്റൊരു സർവീസ് നടത്തുക. സൗദി എയർലൈൻസാണ് സർവീസ് നടത്തുന്നത്.

അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള മൂന്ന് വിമാനങ്ങൾ രാവിലെ റദ്ദാക്കി. 7.25ന് കുവൈറ്റിലേക്ക് പുറപ്പെടേണ്ട കുവൈറ്റ് എയർവെയ്സ് വിമാനം, എയർ ഇന്ത്യ എക്സ്പ്രസിൻ്റെ 10.45ന് പുറപ്പെടേണ്ട ഷാർജ, 11.35ന് പുറപ്പെടേണ്ട റിയാദ് വിമാനങ്ങളാണ് റദ്ദാക്കിയത്.
ഇന്നലെ 33 വിമാനങ്ങളാണ് ആകെ റദ്ദാക്കിയത്. ഇന്നും വിമാന സർവീസുകൾ പൂർണമായും മുടങ്ങാനാണ് സാധ്യത. 11.30ന് ദുബായിലേക്കും സർവീസ് നടത്തും.

Also read: ബഹ്‌റൈനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം; ഒരു മരണമെന്ന് റിപ്പോർട്ട്

നോർക്ക ഹെൽപ്പ് ഡെസ്ക്കിലേക്ക് സഹായമഭ്യർഥിച്ച് നിരവധി കോളുകളാണ് എത്തുന്നത്. 600ൽ അധികം കോളുകൾ ലഭിച്ചു. ഔദ്യോഗിക വിവരങ്ങൾ പിന്തുടരണമെന്നാണ് നിർദ്ദേശം. ഹെൽപ്പ് ഡെസ്ക് 24 മണിക്കൂറും പ്രവർത്തിക്കും. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട ഇൻഡിഗോയുടെ റിയാദ്, ദുബായ് വിമാനങ്ങൾ എന്നിവ റദ്ദാക്കി. കരിപ്പൂരില്‍ നിന്നുളള 16 സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News