
കേരളത്തിന്റെ കടം കുറയുന്നതായി മന്ത്രി കെ എൻ ബാലഗോപാൽ. കേരളം വലിയ കടക്കെണിയിലാണെന്ന തരത്തിലുള്ള വ്യാപകമായ വ്യാജ പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഈ സി& എജി റിപ്പോർട്ട് എന്നും മന്ത്രി വ്യക്തമാക്കി. കുറച്ചു മാസങ്ങൾ മുൻപ് “നവകേരള കടം” എന്ന് തലക്കെട്ടെഴുതിയ മലയാള മനോരമ തന്നെ ശരിയായ കണക്കുകൾ സഹിതം വാർത്ത കൊടുത്തത് സ്വാഗതാർഹമാണ് എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
കഴിഞ്ഞ ദിവസം പുറത്തുവന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻ്റെ വിശകലനരേഖയനുസരിച്ച് കേരളം കടമെടുപ്പിൽ അപകടകരമായ അവസ്ഥയിലല്ല. കടവും മൊത്ത ആഭ്യന്തര ഉത്പാദനവുമായുള്ള അനുപാത (Debt to GSDP ratio) ത്തിൻ്റെ അടിസ്ഥാനത്തിലുള്ള റാങ്കിങിൽ രാജ്യത്ത് പതിനഞ്ചാമത് മാത്രമാണ് കേരളം. എന്നുമാത്രവുമല്ല വരുമാനക്കമ്മി കുറച്ചു കൊണ്ടുവരുന്ന സംസ്ഥാനങ്ങളുടെ മുൻനിരയിലും കേരളമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സംസ്ഥാനത്തിന്റെ കടം കുറയുകയാണ്.
കേരളം വലിയ കടക്കെണിയിലാണെന്ന തരത്തിലുള്ള വ്യാപകമായ വ്യാജ പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഈ സി& എജി റിപ്പോർട്ട്.
ചാനൽ ചർച്ചകൾ മുതൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ വരെ പ്രത്യക്ഷപ്പെടുന്ന വിദഗ്ദാഭിപ്രായങ്ങൾക്ക് വിരുദ്ധമായ ഈ വാർത്ത ഇന്നത്തെ മലയാള മനോരമ ദിനപ്പത്രത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറച്ചു മാസങ്ങൾ മുൻപ് “നവകേരള കടം” എന്ന് തലക്കെട്ടെഴുതിയ മലയാള മനോരമ തന്നെ ശരിയായ കണക്കുകൾ സഹിതം വാർത്ത കൊടുത്തത് സ്വാഗതാർഹമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

