ഉപ്പ് മുതൽ വെളിച്ചെണ്ണ വരെ; സൗജന്യ ഓണക്കിറ്റിൽ എന്തൊക്കെ എന്ന് അറിയാം

Free Onam Kit

നാളെ മുതൽ സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിക്കുകയാണ്. ഒരു കിറ്റിൽ മൊത്തം 15 സാധനങ്ങളാണ് ഉണ്ടാവുക. ഇത്തവണ വിതരണം ചെയ്യുന്നത് 6,03,291 ഭക്ഷ്യകിറ്റുകളാണ്. കിറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത് 5,92,657 മഞ്ഞക്കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ്.

Also read: ‘പ്രിയപ്പെട്ട കോൺഗ്രസുകാരെ… ഇയാൾ കള്ളൻ മാത്രമല്ല, സൈക്കോപാത്ത് കൂടിയാണ്’: യൂത്ത് കോൺഗ്രസ് വയനാടിനായി പിരിച്ച പണം ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ മേശവലിപ്പുകളിലുണ്ടെന്ന് പി എം ആർഷോ

ഒരു കിറ്റിൽ, പഞ്ചസാര (ഒരു കിലോ), വെളിച്ചെണ്ണ (അരലിറ്റര്‍), തുവരപ്പരിപ്പ് (250 ഗ്രാം), ചെറുപയര്‍ പരിപ്പ് (250ഗ്രാം), വന്‍പയര്‍ (250 ഗ്രാം), കശുവണ്ടി (50 ഗ്രാം), മില്‍മ നെയ്യ് (50ഗ്രാം), ചായപ്പൊടി (250 ഗ്രാം), പായസം മിക്സ് (200 ഗ്രാം), സാമ്പാര്‍പൊടി (100 ഗ്രാം), മുളക് പൊടി (100 ഗ്രാം), മഞ്ഞള്‍പൊടി (100 ഗ്രാം), മല്ലിപൊടി (100ഗ്രാം), ഉപ്പ് (ഒരു കിലോ) എന്നിവ ഉണ്ടാവും.

കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30ന് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഹാളില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News