
കഥാകൃത്തും, ഭാഷാപണ്ഡിതനുമായിരുന്ന ജേക്കബ് നായത്തോടിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി.
ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ കാലം മുതൽ പുരോഗമനകലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന വ്യക്തിയാണ് ജേക്കബ് നയത്തോടെന്നും സാധാരണ മനുഷ്യരുടെ ജീവിതമായിരുന്നു തൻ്റെ കഥകളിലും നോവലുകളിലും ഈ കഥാകാരൻ ആവിഷ്കരിച്ചതെന്നും പുരോഗമന കലാസാഹിത്യ സംഘം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ALSO READ: നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്; സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്
തൊഴിലാളികളുടെ കഥ പറയുന്ന പനമ്പ്, കിടപ്പാടം കയ്യൊഴിയേണ്ടി വരുന്നവരുടെ സങ്കടങ്ങൾ ആവിഷ്കരിക്കുന്ന തടവറയിലെ വിശുദ്ധർ എന്നീ നോവലുകൾ സാമൂഹ്യ പ്രതിബദ്ധതയുടെ ആഴവും സൗന്ദര്യവുമുള്ള കൃതികളാണ്. നൂറോളം ചെറുകഥകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. സിന്ധുനദിയുടെ തീരങ്ങളിൽ, കണ്ണകി , ഊര് , എന്നീ നോവലുകളും പദവിവര വിജ്ഞാനകോശവും മലയാള സാഹിത്യത്തിൽ
ശ്രദ്ധേയമായ കൃതികളാണ്. ചരിത്രവും സാമൂഹ്യജീവിതവും ഇഴ ചേർന്ന സൗന്ദര്യമായിരുന്നു അദ്ദേഹം രചനകളിലൂടെ സൃഷ്ടിച്ചത് എന്നും എഴുത്തിലും, ജീവിതത്തിലും പുരോഗമന കലാസാഹിത്യ പ്രസ്ഥാനം ഉയർത്തിപ്പിടിച്ച മാനവിക ചിന്തകളോടൊപ്പം നിന്ന പ്രിയപ്പെട്ട എഴുത്തുകാരനാണ് ജേക്കബ് നായത്തോടെന്നും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

