നേതാക്കളെ കാണാൻ പോകുമ്പോൾ ചരട് കെട്ടുന്നത് ‘ദില്ലി ആചാര’മെന്ന വിചിത്രവാദവുമായി അബിൻ വർക്കി; പിന്നാലെ നിർത്തിപ്പൊരിച്ച് ജെയ്ക് സി തോമസ്

jaick c thomas + abin varkey

ശബരിമല സ്വർണ മോഷണക്കേസ് പ്രതികൾ സോണിയ ഗാന്ധി കണ്ട് കൈയ്യിൽ ചരട് കെട്ടിയത് ആചാരത്തിൻ്റെ ഭാഗമായാണെന്ന് ന്യായീകരിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയെ നിർത്തി പൊരിച്ച് ജെയ്ക് സി തോമസ്. ഒരു ചാനൽ ചർച്ചയിലാണ് സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും കണ്ടതിൽ വിചിത്ര ന്യായീകരണങ്ങൾ നിരത്തി അബിൻ വർക്കി വെട്ടിലായത്.

സോണിയ ഗാന്ധിക്ക് അസുഖം ഭേദമാകാൻ ശബരിമലയിൽ നിന്നും പൂജിച്ച് കൊണ്ടുവന്ന ചരട് കെട്ടാനാണ് സ്വർണ മോഷണക്കേസ് പ്രതികൾ അവരെ കണ്ടതെന്ന വിചിത്ര വാദങ്ങളുന്നയിച്ച ബി ആർ എം ഷെഫീറിന്‍റെ വാക്കുകൾ കടമെടുത്തായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം.

ഡൽഹിയിൽ നേതാക്കളെ കാണുമ്പോൾ ചരട് കെട്ടുന്നത് അവിടുത്തെ ഒരു രീതിയാണെന്നും അത് ഗൂഢാലോചനയല്ലെന്നും വാദിച്ച യൂത്ത് കോൺഗ്രസ് പ്രതിനിധിനിധിയെ വസ്തുതകൾ കൊണ്ട് സരസമായാണ് ഇടത് പ്രതിനിധി ജെയ്ക് സി തോമസ് പൊളിച്ചടുക്കിയത്.

ALSO READ; ശബരിമല സ്വര്‍ണ മോഷണം: ‘അന്വേഷണം ശരിയായ ദിശയില്‍’; മന്ത്രി പി രാജീവ്

അബിന്‍റെ ‘ദില്ലി ആചാര’ത്തെപ്പറ്റി ആദ്യമായി കേൾക്കുകയാണെന്ന് പ്രതികരിച്ച ജെയ്ക്, ശബരിമലയിലെ ആചാരങ്ങളുമായി ഒരു ബന്ധമില്ലാത്ത കീഴ്കഴകം വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് ഇത്രയും ഉയർന്ന സുരക്ഷയുള്ള ഇടങ്ങളിൽ എങ്ങനെ പ്രവേശനം ലഭിച്ചു എന്ന് അദ്ദേഹം ചോദിച്ചു. സോണിയാ ഗാന്ധിയുടെ വീടിന് മുന്നിലൂടെ പോയപ്പോൾ ‘എന്നാൽ ഒരു ചരടിരിക്കട്ടെ’ എന്ന് പറഞ്ഞ് കേറിക്കെട്ടിയതാണോ? ഡ്യൂബിയസ് ആൻഡ് മിസ്ചിവിയസ് റിപ്പോർട്ട് ഇല്ലാത്ത ആർക്കും കേറിചെല്ലാവുന്ന ഇടമാണ് 10 ജൻപഥെന്നാണോ യൂത്ത് കോൺഗ്രസ് നേതാവ് പറയുന്നതെന്നും അദ്ദേഹം ആരാഞ്ഞു.

മേൽശാന്തിയോ കീഴ്ശാന്തിയോ മാളികപ്പുറം മേൽശാന്തിയെ പോലെയുള്ള പ്രധാനപ്പെട്ട പദവിക്കാരൊന്നും പോകാതെ കീ‍ഴ്ക്ക‍ഴകം ജീവനക്കാരൻ കയറിച്ചെന്നപ്പോൾ അതീവ സുരക്ഷയുടെ 10 ജൻപഥിന്‍റെ വാതിലുകൾ തുറന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസിന്റെ സമുന്നത നേതാവായിരുന്ന കെ കരുണാകരൻ ആഴ്ചകളോളം കാത്തിരുന്നിട്ടും തുറക്കാത്ത സോണിയ ഗാന്ധിയുടെ വാതിൽ എങ്ങനെ കീഴ്ക്കഴകം ശാന്തിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കും ശബരിമലയുമായി ബന്ധമില്ലാത്ത ഗോവർധനും മുന്നിൽ തുറന്നു എന്നതിന് അബിൻ വർക്കി മറുപടി പറയണമെന്നും ജെയ്ക് സി തോമസ് ആവശ്യപ്പെട്ടു. ശബരിമലയിലെ അമ്പലക്കള്ളനായ ഒരു ജീവനക്കാരൻ വിളിക്കുമ്പോൾ ഓടി ദില്ലിയിലേക്ക് പോകുന്നയാളാണോ കേരളത്തിലെ യുഡിഎഫിന്റെ കൺവീനർ എന്നും ജയ്ക് പരിഹസിച്ചു.

ALSO READ; ശബരിമല സ്വര്‍ണമോഷണം: ‘നിയമത്തിനു മുന്നിൽ എല്ലാവരും തുല്യര്‍’; ഇ പി ജയരാജൻ

സോഷ്യൽ മീഡിയയിൽ അടക്കം അബിൻ വർക്കിക്കെതിരെ വൻ പരിഹാസമാണ് ഉയരുന്നത്. ബി ആർ എം ഷഫീറിന്റെ പൊട്ടത്തരം അതേ രൂപത്തിൽ മാറ്റിയെടുത്താണോ അബിൻ വർക്കി വന്നതെന്ന് ഒരാൾ ചോദിച്ചു. ഒരു പ്രസ്ഥാനത്തിലെ ഏറ്റവും ഉയർന്ന നേതാവ് തൊട്ട് ഏറ്റവും താഴെകിടയിൽ ഉള്ളവർക്ക് വരെ ഒരേ മാനസികാവസ്ഥ എന്നായിരുന്നു ഒരാളുടെ കമന്‍റ്. മണ്ടത്തരത്തിൽ ബിആർഎം ഷെഫീറിനൊത്ത എതിരാ‍ളി എന്നും നിരവധി പേർ കമന്‍റുകളിടുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News