
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലുള്ളത് ഗുണകരമായ കാര്യങ്ങളെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. അത് ജനങ്ങൾക്കുവേണ്ടി വേഗത്തിൽ നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ വിശദാംശങ്ങൾ പൂർണമായി പുറത്ത് വിടണമെന്നും മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കിയതിലെ പുരോഗതി ചര്‍ച്ച ചെയ്യാന്‍ നേരത്തെ യോഗം ചേര്‍ന്നിരുന്നു. കമ്മീഷന്‍ സമര്‍പ്പിച്ച 284 ശുപാര്‍ശകളും 45 ഉപശുപാര്‍ശകളുമാണ് സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചത്.
ALSO READ: ശബരിമല സ്വർണമോഷണ കേസ്: ‘അന്വേഷണം നല്ല നിലയിൽ നടക്കുന്നു’; മന്ത്രി സജി ചെറിയാൻ
17 വകുപ്പുകള്‍ പൂര്‍ണമായി ശുപാര്‍ശ നടപ്പിലാക്കുകയും 220 ശുപാര്‍ശകളിലും ഉപശുപാര്‍ശകളിലും നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഏഴ് ശുപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനക്കായി സമര്‍പ്പിക്കുന്നതിന് അതത് വകുപ്പുകള്‍ നടപടി സ്വീകരിച്ചു വരികയാണ്. നിലവിലെ നിയമങ്ങള്‍ക്ക് വിധേയമായി പരിഗണിക്കാന്‍ കഴിയുന്ന വിഷയങ്ങളില്‍ വേഗത്തില്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2020 നവംബര്‍ അഞ്ചിനാണ് ജെ ബി കോശി കമ്മീഷനെ നിയമിച്ച് ഉത്തരവാകുന്നത്. കമ്മീഷന്‍ ശിപാര്‍ശകള്‍ ത്വരിതഗതിയില്‍ നടപ്പിലാക്കുന്നതിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 2025 ഫെബ്രുവരി 17നും യോഗം ചേര്‍ന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

