മൂന്നാറിൽ വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; നാലുപേർക്ക് പരുക്ക്

MUNNAR JEEP ACCIDENT

ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടിക്ക് സമീപം വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരുക്ക്. തമിഴ്നാട്ടിൽനിന്നും മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയ സംഘത്തിൽപ്പെട്ട കുട്ടികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. ഒരു കുട്ടിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഈ കുട്ടിയെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.

ALSO READ; സ്ത്രീത്വത്തെ അപമാനിച്ചയാളുടെ സ്ഥാനാർഥിത്വം: ‘പരാതി പരിഹരിക്കാത്തതിനാല്‍ പ്രതികരിച്ചതാണോ കുറ്റം?’; കെ മുരളീധരനെ തള്ളി റസിയ അന്‍സാര്‍

പരുക്കേറ്റ മറ്റു കുട്ടികൾ മൂന്നാറിലെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. വാഹനത്തിൽ ആകെ 8 വിദ്യാർത്ഥികൾ ആയിരുന്നു ഉണ്ടായിരുന്നത്. തമിഴ്നാട് തരൂരിൽ നിന്ന് രണ്ട് ബസുകളിലായിട്ടായിരുന്നു വിദ്യാർത്ഥികളുടെ സംഘം വിനോദസഞ്ചാരത്തിനായി മൂന്നാറിൽ എത്തിയത്. മൂന്നാറിലെത്തിയ ശേഷം തുടർ യാത്രക്ക് ഇവർ ജീപ്പെടുക്കുകയായിരുന്നു. ഈ വാഹനമാണ് അപകടത്തിൽ പെട്ടത്.

News Summary: Four were injured in a jeep carrying school children overturned on a tourist trip near Mattupetty, Munnar, Idukki.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News