
ജീവൻകുമാർ എസ് എഴുതുന്നു,
പ്രതി ഇന്ന് കൊടുത്തിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷ തന്നെ അയാൾക്ക് കുരുക്ക് ആണ്.
മുൻകൂർ ജാമ്യാപേക്ഷയിൽ ഒരു കാര്യം പ്രതി തന്നെ സമ്മതിക്കുന്നു.
ലൈംഗിക ബന്ധം നടന്നു, ഞാൻ പരിചയപ്പെടുന്ന ഘട്ടത്തിൽ തന്നെ അവൾ വിവാഹിതയാണ് എന്ന് എനിക്ക് അറിയാമായിരുന്നു.
വിവാഹിതയാണ് എന്ന കാര്യം മറച്ച് വെച്ച് പെൺകുട്ടി പ്രതിയെ വഞ്ചിച്ചു എന്ന
പ്രചാരണം ഇനി മുതൽ നിലനിൾക്കില്ലല്ലോ !! എൻ്റെ ഫോൺ കോളുകൾ , ചാറ്റുകൾ എല്ലാം പെൺകുട്ടി റെക്കോർഡ് ചെയ്ത് സൂക്ഷിച്ചു. ഇതോടെ ഇതുവരെ പുറത്ത് വന്ന ഫോൺ കോളുകൾ , ചാറ്റുകളും ഉള്ളതാണെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു.
ഇനി ബാക്കി പറയാം. ഗർഭിണി ആയത് പ്രതി മൂലം അല്ല എന്നതാണ് മറ്റൊരു വാദം. അങ്ങനെയെങ്കിൽ പ്രതി എന്തിന് തൻ്റെ സുഹൃത്ത് മുഖാന്തിരം ഗർഭനിരോധന മരുന്ന് അതിജീവിതക്ക് മരുന്ന് എത്തിച്ച് നൽകി. മരുന്ന് കഴിക്കുന്നത് എന്തിന് വീഡിയോ കോളിലൂടെ കണ്ട് എന്തിന് ആനന്ദം കണ്ടെത്തി ??
മറ്റൊരാളുടെ ഗർഭം അലസിപ്പിക്കാനും ഭീഷണിപ്പെടുത്താനും പ്രതിക്ക് എന്ത് കാര്യം ?
ഇവിടെ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ അബോർഷൻ ചെയ്യാനുള്ള മരുന്ന്കൈ വശപ്പെടുത്തുന്നത് Drug and cosmetics Act പ്രകാരം കുറ്റകരമാണ്. മരുന്ന് നൽകിയ കടയുടമ പ്രതിയാവും. കടയുടെ ലൈസെൻസും നഷ്ടമാകും. ഇവിടെ പെൺകുട്ടിക്ക് ട്യൂബ് പ്രെഗനൻസി ആയിരുന്നു എന്ന് ഇരിക്കട്ടെ.Fallopian Tube പൊട്ടിത്തെറിച്ച് മരണം വരെ സംഭവിക്കാം.
സ്കാൻ ചെയ്യാതെ മരുന്ന് നൽകിയത് വഴി പരാതിക്കാരി കൊല്ലപ്പെടണം എന്ന ആഗ്രഹം
പ്രതിക്ക് ഉണ്ടായിരുന്നു എന്ന് വ്യക്തം. കൂടാതെ ജീവന് ഭീഷണി ഉള്ള മരുന്ന് നിർബന്ധിച്ച് കഴിപ്പിക്കുന്നത് BNS 123 പ്രകാരം 10 വർഷം തടവ് ലഭിക്കാവുന്ന കുറ്റം ആണ്. പ്രതിയുടെ സുഹൃത്ത് ഇതിൽ പങ്കാളിയായത് കൊണ്ട് അയാൾക്കും ഈ സെക്ഷൻ ബാധകമാകും.
നടന്നിരിക്കുന്ന സംഭവം ഉഭയകക്ഷി പ്രകാരം ഉള്ള ലൈംഗിക ബന്ധം ആണ് എന്നതാണ് പ്രതിയുടെ മറ്റൊരു ഡിഫെൻസ് Point. ആദ്യം നടന്ന ലൈംഗിക ബന്ധം ഉഭയകക്ഷി പ്രകാരം
ആണ് എന്ന് വാദത്തിന് വേണ്ടി സമ്മതിക്കുന്നു എന്നിരിക്കട്ടെ. ( വാദത്തിന് വേണ്ടി മാത്രം) പിന്നീട് തുടർച്ചയായി നടന്ന മറ്റ് മൂന്ന് ലൈംഗിക ബന്ധത്തിൽ bilateral concern ഉണ്ടെന്ന്
നിങ്ങൾക്ക് തീർച്ചയുണ്ടോ ? പെൺകുട്ടിയുടെ നഗ്ന വീഡിയോ ചിത്രീകരിച്ചു എന്ന് വാർത്തകൾ ഉണ്ട്. അപ്പോൾ ബ്ലാക്ക്മെയിലിംഗ് നടന്നു എന്നത് വ്യക്തം.
ആദ്യത്തെത് ഉഭയകക്ഷി പ്രകാരവും രണ്ടും, മൂന്നും , നാലും വേഴ്ച്ച / അല്ലെങ്കിൽ Rape നടന്നത് blackmail കൂടി ആയിക്കൂടെ ?
ഇനി പ്രലോഭനത്തിലൂടെയാണെങ്കിൽ എന്ത് തരം പ്രലോഭനം ? വിവാഹം ഒഴിഞ്ഞ ശേഷം ഞാൻ വിവാഹം കഴിക്കാം എന്ന പ്രലോഭനം ആണോ ? അതല്ല ഭീഷണിയാണെങ്കിൽ എന്ത് തരം ഭീഷണി ? പുറത്ത് വന്ന ശബ്ദരേഖയിലോ ചാറ്റിലോ ഉഭയകക്ഷി സമ്മതത്തിൻ്റെ principals match ആവുന്നില്ലല്ലോ !
ഒരു ഉദാഹരണം പറഞ്ഞാൽ ഈ മാർച്ച് മുഴുവൻ നിന്നെ ചെയ്യണം , നിന്നെ പ്രഗ്നൻ്റ് ആക്കണം എന്ന് പരുഷൻ പറയുന്നുണ്ട്. പെൺകുട്ടി അതിന് മറുപടിയായി pills മുഖ്യം എന്നാണ് റിപ്ലേ നൽകിയിരിക്കുന്നത്. അതായത് പ്രഗ്നൻ്റ് ആവണം / ആക്കണം എന്നത് ഇരുകക്ഷികൾക്കും ഒന്നിച്ചെടുത്ത ഒരു ഉഭയകക്ഷി തീരുമാനം അല്ല ,മറിച്ച് പുരുഷൻ്റെ മാത്രം തീരുമാനം ആണ്.
അപ്പോ മറ്റൊരാളുടെ ഇഷ്ടം അവിടെ അടിച്ചേൽപ്പിക്കപ്പെട്ടു എന്ന് വ്യക്തം. Mutal concern
എന്ന ആരോപണ വിധേയൻ്റെ വാദം ഇവിടെ നിലനിൽക്കില്ല
ഇനി നിന്നെ പ്രഗ്നൻ്റ് ആക്കിയിരിക്കും എന്ന പുരുഷൻ്റെ ഉറച്ച തീരുമാനം അയാൾ എങ്ങനെ നടപ്പിലാക്കി എന്നതാണ് second legal question ❓
Is it forcefully or not ? ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ ആണോ ?അതോ മറ്റെന്തെങ്കിലും intoxicating materal കുത്തിവെച്ചോ Oral ആയോ നൽകിയോ എന്നതും ചോദ്യം ആണ്.
Manipulating concern ആണെങ്കിൽ അത് Crime & chetting ആണ്. ഇതെല്ലാം investigation ലൂടെ പ്രൂവ് ചെയ്യപ്പെടേണ്ട കാര്യമാണ്. അതിലുപരി ഉഭയകക്ഷി സമ്മതം എന്നത് ഒരു larger ലീഗൽ ക്വസ്റ്റൻ ആണ്. അതിന് മൊഴി , മൊഴിയെ സാധൂകരിക്കുന്ന തെളിവ്, അതിൻ്റെ എതിർവാദം , ചുരുക്കത്തിൽ ട്രയലിൽ മാത്രമേ മറുപടി കിട്ടു. ഈ ചാറ്റുകൾ പ്രതിയുടെത് തന്നെയാണോ എന്ന് വീണ്ടും സംശയം ഉയരാം. തീർച്ചയായും ആ ഭാഗത്തോട് ഞാൻ യോജിക്കുന്നു. നിലവിൽ ചാറ്റുകളും ഫോൺ കോൾ ശബ്ദരേഖയും ചാനലുകളിലൂടെ പുറത്ത് വരികയും. പ്രതി അത് ഇതുവരെ നിഷേധിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ ഇന്ന് പ്രതി തന്നെ മലക്കം മറിഞ്ഞു.
ഇനി ചാറ്റുകളുടെ അധികാരികത ഉറപ്പിക്കണമെങ്കിൽ പ്രതിയുടെ ഫോൺ കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ട്. ഇതിന് ഭാരതീയ നാഗരിക്ക് സുരക്ഷ സംഹിത ( BNSS ) സെക്ഷൻ 94 അനുസരിച്ച് പ്രതിക്ക് നോട്ടീസ് നൽകേണ്ടതുണ്ട്. പ്രതി ഫോൺ ഹാജരാക്കിയാൽ ഇതേ നിയമം സെക്ഷൻ 105 അനുസരിച്ച് ഫോൺ Seized ചെയ്യണം.
ഫോൺ ഹാജരാക്കാൻ പ്രതി തയ്യാറാവുന്നില്ല എങ്കിൽ BNSS സെക്ഷൻ 185 അനുസരിച്ച് വാറണ്ട് ഇല്ലാതെ തന്നെ അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ വീടോ വ്യക്തിയുടെ ദേഹപരിശോധനയോ നടത്താം. കൂടാതെ നോട്ടീസ് നൽകിയിട്ടും ഫോൺ ഹാജരാക്കുന്നില്ല എങ്കിൽ BNS 223 പ്രകാരം വീണ്ടും കേസെടുക്കാം. ഇനി കോടതി
വാറണ്ട് വേണം എന്ന് അന്വേഷണ ഉദ്യോഗസ്ഥന് നിർബന്ധം ഉണ്ടെങ്കിൽ BNSS സെക്ഷൻ 96 പ്രകാരം കോടതി ഉത്തരവ് വാങ്ങാം. കൂടാതെ പുറത്ത് വന്ന ശബ്ദം പ്രതിയുടെത് തന്നെ എന്നത് ഉറപ്പാക്കാൻ BNSS സെക്ഷൻ 349 പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കോടതി വഴി നോട്ടീസ് സെർവ്വ് ചെയ്യാം. Specimen Voice ഉം തെളിവായി ലഭിച്ച ഓഡിയോയും (Questioned Voice) ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (FSL) അയക്കുന്നു. അവിടെ ‘സ്പെക്ട്രോഗ്രാഫിക് പരിശോധന’ (Spectrographic Analysis) വഴി ശബ്ദതരംഗങ്ങൾ വിശകലനം ചെയ്ത് രണ്ടും ഒരാളുടേതാണോ എന്ന് ഉറപ്പിക്കും.
ഒരു കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം
പ്രതിയെ പ്രതിക്കെതിരെ തെളിവ് നൽകാൻ നിർബന്ധിക്കാൻ പാടില്ല എന്ന ഭരണഘടനയുടെ basic pricipal article 20(3) ഇവിടെ violate ചെയ്യാൻ പാടില്ല എന്നേ ഉള്ളു.ഒപ്പം ഫോൺ കസ്റ്റഡിയിൽ എടുക്കുമ്പോൾ ഉപകരണത്തിൻ്റെ ‘ഹാഷ് വാല്യു’ രേഖപ്പെടുത്തണം. കസ്റ്റഡിയിൽ എടുക്കുന്നതിനും സാക്ഷികൾ ഉണ്ടാവണം.
ഇനി വിവാഹിതയായ സ്ത്രീ തൻ്റെ പങ്കാളിയെ വഞ്ചിച്ച് പ്രതിയുമായി ശാരീരിക ബന്ധം പുലർത്തി എന്നതാണ് പ്രതിക്കൊപ്പം നിൽക്കുന്നവരുടെ ആക്ഷേപം എങ്കിൽ ഇന്ത്യയിൽ അത് ശിക്ഷാർഹമായ കുറ്റം അല്ല. പുതിയ BNS പ്രകാരവും കുറ്റകരമല്ല.
മുൻപ് നിയമവിരുദ്ധമായിരുന്നു. 2018 ലെ ജോസഫ് ഷൈൻ കേസിലൂടെ adultery എന്നത് കുറ്റകരമല്ലാതായി. ഭാര്യ “അവിഹിത ബന്ധത്തിൽ തുടരുകയാണ് Living in adultery എന്ന് തെളിയിക്കാൻ ഭർത്താവിന് സാധിച്ചാൽ, ക്രിമിനൽ നടപടി ചട്ടം BNSS 144 പ്രകാരം ജീവനാശം ലഭിക്കില്ല എന്നേ ഉള്ളു.
ചുരുക്കത്തിൽ വിവാഹിതയായ സ്ത്രീ മറ്റൊരാളുമായി ശാരീരിക – പ്രണയ ബന്ധം പുലർത്തുന്നത് ഇന്ത്യയിൽ കുറ്റകരമല്ല , എന്നാൽ വിവാഹ മോചനത്തിന് അത് കാരണമായി മാറും എന്നേ ഉള്ളു. സോ ഇവിടെയും പ്രതിയെ നിയമം രക്ഷനൽകില്ല

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

