“എന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ വോട്ടർമാർമാരുടെ അവസ്ഥ എന്താകും” ; എസ്ഐആർ കുരുക്കിനെതിരെ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി

john brittas mp

സ്വന്തം രാജ്യത്ത് വോട്ട് ചെയ്യാൻ എസ്ഐആർ എന്ന ഭാരിച്ച പ്രക്രിയ പൂർത്തിയാക്കേണ്ടി വരുന്ന വോട്ടർമാർ അനുഭവിക്കുന്ന കടമ്പകളെ തുറന്ന് കാട്ടി ജോൺ ബ്രിട്ടാസ് എംപി. നാല് പതിറ്റാണ്ടായി വോട്ട് ചെയ്യുന്ന ഇന്ത്യൻ പൗരനാണ് താൻ. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയിട്ട് അഞ്ച് പൊതു തിരഞ്ഞടുപ്പിലും അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യുകയും ചെയ്തു. കേരളത്തെ പ്രതിനിധീകരിക്കുന്ന എംപിയ്ക്ക് വോട്ടറാണെന്ന് തെളിയിക്കാൻ ഈ കടമ്പ കടക്കണമെങ്കിൽ സാധാരണ വോട്ടർമാർ എന്തൊക്കെ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം ചോദിക്കുന്നു.

സ്ഥിരമായി തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ പങ്കെടുത്തിട്ടും പൗരനാണെന്ന് തെളിയിക്കാൻ മുതുമുത്തച്ഛൻമാരുടെ ഉൾപ്പെടെ വിവരങ്ങൾ ഹാജരാക്കേണ്ടി വരുന്ന ഒരു സാധാരണ വോട്ടറിന്റെ അവസ്ഥ എന്താകുമെന്നും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോയിലൂടെ അദ്ദേഹം ചോദിക്കുന്നു. എസ്ഐആർ പ്രക്രിയ ചെയ്യുന്ന ബുത്ത് ലെവൽ ഓഫീസർക്കൊപ്പമിരുന്നാണ് സാധാരണക്കാരന് വേണ്ടി അദ്ദേഹം ചോദ്യമുന്നയിച്ചത്.

Also read : ശബരിമല സ്വർണ്ണ മോഷണക്കേസ്: കെ.പി ശങ്കരദാസ് റിമാന്‍ഡില്‍

ഈ രാജ്യത്ത് ജനാധിപത്യം എത്രത്തോളം ദുഷ്കരമാകുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സ്പെഷ്യൽ ഇന്റൻസീവ് പ്രോസസ്. ബിഎൽഒമാരെ കുറ്റം പറയാൻ പറ്റില്ല അവർ അവരുടെ തെഴിലാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News