‘പത്രത്തിൽ വന്നത് ഞാൻ പറയാത്ത കാര്യങ്ങൾ’; വാർത്ത വായിച്ചു കേൾപ്പിച്ച് മാധ്യമത്തിന്റെ വ്യാജവാർത്ത തുറന്നു കാട്ടി ജോൺ ബ്രിട്ടാസ് എംപി

JOHN BRITTAS MP AGAINST MADHYAMAM

അബ്ദുൾ വഹാബ് എംപിയുടെ പേരിൽ ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വ്യാജ വാർത്ത നൽകിയ മാധ്യമം പത്രത്തിനെതിരെ ജോൺ ബ്രിട്ടാസ് എംപി. താൻ പറയാത്ത കാര്യങ്ങളാണ് പത്രത്തിൽ വന്നതെന്നും അബ്ദുൾ വഹാബ് തന്നെ ഫോണിൽ വിളിച്ചു പറഞ്ഞെന്നും മെസേജ് അയച്ചെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി. അബ്ദുൾ വഹാബ് അയച്ച മെസേജും ജോൺ ബ്രിട്ടാസ് എംപി മാധ്യമങ്ങൾക്ക് മുന്നിൽ വായിച്ചു കേൾപ്പിച്ചാണ് മാധ്യമം പത്രത്തിൻ്റെ വ്യാജവാർത്ത തുറന്നു കാട്ടിയത്.

രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ മറുപടിയുടെ പ്രതികരണമാണ് അബ്ദുൾ വഹാബ് എംപിയുടെ പേരിൽ വ്യാജവാർത്ത മാധ്യമം ലേഖകൻ നൽകിയത്. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ചത്.

സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയപ്പോഴാണ് താൻ പറയാത്ത വാക്കുകൾ തൻ്റെ പേരിൽ നൽകിയെന്ന് അറിഞ്ഞ അബ്ദുൽ വഹാബ് എംപി ജോൺ ബ്രിട്ടാസ് എംപിയെ വിളിച്ചത്. അബ്ദുൾ വഹാബ് എംപി അയച്ച മെസേജും ജോൺ ബ്രിട്ടാസ് എംപി മാധ്യമങ്ങൾക്ക് മുന്നിൽ വായിച്ചു കേൾപ്പിച്ചു.

ALSO READ: ബിഎൽഒമാരുടെ ജോലിഭാരം: അധിക ജീവനക്കാരെ വിന്യസിക്കാൻ നിർദേശിച്ച് സുപ്രീം കോടതി

അബ്ദുൾ വഹാബ് എംപിയുടെ ഓഫീസിൽ നിന്ന് നൽകിയ വാർത്താ കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ ആണ് വാർത്ത നൽകിയതെന്ന് മാധ്യമം ലേഖകൻ്റെ വിശദീകരണത്തിൽ അബ്ദുൾ വഹാബിൻ്റെ പേരിൽ മറ്റാരെങ്കിലും വ്യാജവാർത്ത നൽകിയത് എന്ന് അന്വേഷിക്കാനും ജോൺ ബ്രിട്ടാസ് എംപി മറുപടി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News