
കേന്ദ്രത്തിൽ കേരളത്തിന് പാരവെക്കുന്നവർ യുഡിഎഫ് എംപിമാരാണ് എന്നതിന്‍റെ തെളിവ് സഹിതം ചൂണ്ടിക്കാട്ടി ഡോ. ബ്രിട്ടാസ് എംപി. കേരളം അതിദാരിദ്യമുക്തമായി പ്രഖ്യാപിച്ചതിനാൽ കേരളത്തിലെ AAY കാർഡ് ഉടമകൾക്കുള്ള ധാന്യ വിഹിതം വെട്ടിക്കുറക്കുമോ എന്നായിരുന്നു യുഡിഎഫ് എംപിമാരുടെ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് എംപിമാർ കേരളത്തിന് പാരവെക്കുന്നവർ എന്നതിൻ്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണിത്.
അതിദാരിദ്യം ഇല്ലെങ്കിൽ എന്തുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ റേഷൻ വിഹിതം വെട്ടിക്കുറക്കുന്നില്ല എന്നല്ലേ ഈ ചോദിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. കേരളത്തോട് എന്തെങ്കിലും താല്പര്യമുള്ള ഒരു ജനപ്രതിനിധി ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമോ എന്നും അദ്ദേഹം പറഞ്ഞു.
എസ് എസ് കെയിലും ഇത് തന്നെയാണ് ചോദ്യം. നിങ്ങൾ എന്തുകൊണ്ട് ഫണ്ട് തടയുന്നില്ലെന്നാണ് കേന്ദ്രത്തോട് ചോദിക്കുന്നത്. കേരളത്തിൻ്റെ അംബാസിഡർമാർ ആയി പ്രവർത്തിക്കേണ്ടവർ കേരളത്തിന് പാര പണിയുകയാണ്. ഇത്തരം ചോദ്യങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് മുകളിലുള്ള പ്രഹരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, എംകെ രാഘവന്‍ എന്നീ എംപിമാരാണ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ഇത്തരത്തിൽ ചോദ്യങ്ങള്‍ ചോദിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അതി ദാരിദ്ര്യ വിമുക്ത പദ്ധതി നടപ്പിലാക്കിയതിനാല്‍ കേരളത്തിലെ AAY കാര്‍ഡുടമകള്‍ക്കുള്ള ധാന്യ വിഹിതം വെട്ടിക്കുറയ്ക്കുമോ?
പ്രഖ്യാപനത്തെ തുടര്‍ന്ന് AAY കാര്‍ഡുകള്‍ റദ്ദാക്കുമോ? പ്രഖ്യാപനം വഴി കേരളത്തിന് വിദേശ സാമ്പത്തിക ഏജന്‍സികള്‍ വഴി വായ്പ എടുക്കാനാവുമോ? എന്നിവയായിരുന്നു ആ ചോദ്യങ്ങൾ.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയും അന്ത്യോദയ റേഷനും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രം മറുപടി നൽകിയത് യുഡിഎഫ് എംപിമാർക്ക് തിരിച്ചടിയായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

