30 സീറ്റ് കിട്ടിയാലും ഭരണം പിടിക്കുമെന്ന് ബിജെപി പറയുന്നത് ‘നിറംമാറുന്ന’ കോണ്‍ഗ്രസിനെ കണ്ട്: രൂക്ഷവിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി

john-brittas mp

ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും കൂടുമാറ്റത്തിൽ രൂക്ഷവിമർശവനുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. ഈ കോൺഗ്രസിനെ കണ്ടിട്ടാണ് ബിജെപി നേതാക്കൾ 30 സീറ്റ് കിട്ടിയാലും തങ്ങൾ ഭരണം പിടിക്കും എന്ന് പറയുന്നതെന്ന് എംപി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികരണം.

വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് അടപടലം മാറിയതിന് കാരണം കോണ്‍ഗ്രസിന്റെ നിറംമാറ്റമാണെന്നും കേരളത്തിലും ഈ മോഡൽ സാധ്യമായി കഴിഞ്ഞു എന്നും തൃശ്ശൂർ മറ്റത്തൂരിലെ സംഭവത്തെ അടിസ്ഥാനമാക്കി എംപി ചൂണ്ടിക്കാട്ടി. മറ്റത്തൂരിൽ വെറും 4 അംഗങ്ങൾ മാത്രമുണ്ടായി 3-ാം സ്ഥാനത്ത് ആയിരുന്ന ബിജെപിക്ക് വേണ്ടി കോണ്ഗ്രസിന്റെ മുഴുവൻ അംഗങ്ങളും ഒരുമിച്ച് രാജിവെച്ച് കാവിക്കൊടിക്ക് കീ‍ഴിൽ അണിനിരന്നിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണം കോൺഗ്രസ് ബിജെപിക്ക് നേടി കൊടുക്കുകയും ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിലും ഇതുതന്നെയാകും അവരുടെ അജണ്ടയെന്ന് ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. പോസ്റ്റിൽ ഗുണപാഠമായി, കോൺഗ്രസിനെ വിശ്വസിച്ചാൽ എന്തായിത്തീരുമെന്ന സൂചന നൽകിയാണ് എംപി കുറിപ്പ് അവസാനിപ്പിക്കുന്നത്.

ALSO READ: തൃശൂര്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അടിപതറി കോണ്‍ഗ്രസ്: രാജിവെച്ച യുഡിഎഫ് അംഗങ്ങളെ അയോഗ്യരാക്കാ‍ൻ തീരുമാനിച്ച് ഡിസിസി, കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

തൃപുരയിൽ സംസ്ഥാനപ്രസിഡന്റ് അടക്കം പാർട്ടി മൊത്തത്തിൽ BJP ആയി അത് വരെ അവിടെ ഇല്ലാതിരുന്ന BJP ക്ക് അവിടെ ഭരണം കിട്ടി…
മലയാളികൾ : അതങ്ങ് തൃപുരയിൽ അല്ലേ…
ഗോവയിൽ കോൺഗ്രസ്സ് ആയി നിന്ന് ജയിച്ച എല്ലാം MLA മാരും ഒരുമിച്ച് കാലുമാറി BJP ആയി ഗോവയിൽ BJP സർക്കാരിനെ അധികാരത്തിൽ എത്തിച്ചു…
മലയാളികൾ : അതങ്ങ് ഗോവയിൽ അല്ലേ…
വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് അടപടലം മാറിയതിനു കാരണവും ഈ നിറംമാറ്റമാണ് …..
നമ്മുടെ കേരളത്തിലും ഈ മോഡൽ സാധ്യമായി കഴിഞ്ഞു ….തൃശ്ശൂർ മറ്റത്തൂരിൽ വെറും 4 അംഗങ്ങൾ ഉണ്ടായി 3-ാം സ്ഥാനത്ത് ആയിരുന്ന ബിജെപിക്ക് വേണ്ടി കോണ്ഗ്രസ്സിന്റെ മുഴുവൻ അംഗങ്ങളും ഒരുമിച്ച് രാജിവെച്ചു BJP യിൽ ചേർന്ന് BJP യ്ക്ക് പഞ്ചായത്ത് ഭരണം നേടി കൊടുത്തു..

മലയാളികൾ: അതങ്ങ് മറ്റത്തൂർ അല്ലേ… അടുത്തത് നിയമസഭ തിരഞ്ഞെടുപ്പ് ആണ്.. ഈ കോൺഗ്രസ്സിനെ കണ്ടിട്ട് ആണ് BJP നേതാക്കൾ പറയുന്നത് 30 സീറ്റ് കിട്ടിയാലും ഞങ്ങൾ ഭരണം പിടിക്കും എന്ന്
ഗുണപാഠം : കോൺഗ്രസിനെ വിശ്വസിച്ചാൽ ….!!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News