
‘ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക-ദളിത്-അധ:സ്ഥിത വിഭാഗങ്ങളുടെയും സംരക്ഷണത്തിന് ഇടതുപക്ഷം എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ‘മനുഷ്യർക്കൊപ്പം’ കേരളയാത്രയുടെ ഉദ്ഘാടനം മുതലക്കുളം മൈതാനിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോകത്തിനു മാതൃകയായ നമ്മുടെ മതമൈത്രിയും സാഹോദര്യവും സംരക്ഷിക്കുവാനും ഊട്ടി ഉറപ്പിക്കുവാനുമുള്ള കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ന്യൂനപക്ഷങ്ങളുടെയും പിന്നോക്കക്കാരുടെയും ഉറച്ച ശബ്ദമായി അവസാനനിമിഷം വരെ ഇടതുപക്ഷം ഉണ്ടാവുമെന്നും’ അദ്ദേഹം പറഞ്ഞു.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തിയ കേരളയാത്രയിൽ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പങ്കെടുത്തു. നിരവധിപേരാണ് കോഴിക്കോട് മുതലക്കളം മൈതാനിയിൽ ഒത്തുചേർന്നത്.






കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

