
കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീറ്റ് പിജി 2025 പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി ജെപി നദ്ദയ്ക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കേരളത്തില്‍ സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആന്ധ്രപ്രദേശ് തെലങ്കാന ഉള്‍പ്പെടെയുള്ള വിദൂര സംസ്ഥാനങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചത് ഏകപക്ഷീയവും അന്യായവുമാണെന്ന് എം പി കത്തില്‍ ചൂണ്ടി കാണിച്ചു.
കഴിഞ്ഞവര്‍ഷവും സമാനമായ പരാതികള്‍ ലഭിച്ചിട്ടുണ്ട്.വിഷയത്തില്‍ എത്രയുംപ്പെട്ടന്ന് കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാവണമെന്ന് എംപി കത്തില്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ തന്നെ പരീക്ഷാ കേന്ദ്രങ്ങള്‍ പുനര്‍ ക്രമീകരിക്കുന്നത് ഉറപ്പാക്കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു.
സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പരീക്ഷാർത്ഥികളെ കൂടി പരിഗണിക്കണമെന്ന് എംപി കത്തിൽ ആവശ്യപ്പെട്ടു..
content highlight: in unjust allotting exam centers to NEET candidates from Kerala Dr John Brittas MP writes to JP Nadda

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

