
എൽ ഡി എഫ് മേഖലാ ജാഥയുടെ വിജയത്തിന് കേരള കോൺഗ്രസ് എം നേതൃയോഗങ്ങൾ വിളിച്ചുചേർക്കാൻ നിർദ്ദേശം. പാർട്ടി ചെയർമാൻ ജോസ് കെ മാണിയാണ് പാർട്ടി കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഇക്കഴിഞ്ഞ 16ന് കോട്ടയത്ത് ചേർന്ന് കേരള കോൺഗ്രസ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് എൽ ഡി എഫ് ജാഥ വിജയിപ്പിക്കാൻ തീരുമാനം കൈക്കൊണ്ടത്. ജാഥയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമെന്നും, ജാഥയുടെ വിജയത്തിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.
ഈ തീരുമാനത്തിന്റെ ഭാഗമാണ് സംസ്ഥാന വ്യാപകമായി നേതൃയോഗങ്ങൾ വിളിച്ചു ചേർക്കാൻ കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശം. 14 ജില്ലകളിലും പാർട്ടിയുടെ സമ്പൂർണ്ണ ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരും. ഈ യോഗത്തിൽ നിയോജക മണ്ഡലങ്ങൾ കമ്മറ്റികൾ ചേരുന്ന തീയതികൾ നിശ്ചയിക്കണം നിയോജക മണ്ഡലം കമ്മിറ്റികൾ അതത് മണ്ഡലതല സമ്പൂർണ്ണ നേതൃയോഗങ്ങൾ വിളിച്ചു ചേർക്കണമെന്നുമാണ് നിർദേശം. എൽ ഡി എഫ് പ്രാദേശിക ഘടകങ്ങളുമായി ചേർന്ന് ജാഥ വിജയിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ജോസ് കെ മാണി അറിയിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


