‘രാജ്യത്ത് മത ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ല, കരോൾ സംഘത്തിന് നേരെയുള്ള ആക്രമണം ബോധപൂർവമായ അജണ്ടയുടെ ഭാഗം’: ജോസ് കെ മാണി

jose k mani

രാജ്യത്ത് മത ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് ജോസ് കെ മാണി. അതാണ് കരോൾ സംഘത്തിന് നേരെയുള്ള ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആസൂത്രിതമായ ആക്രമണമാണ്. ബോധപൂർവമായ അജണ്ടയുടെ ഭാഗമാണ്. ഇത് രാജ്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സ്പോൺസർ ചെയ്താണ് പല സ്ഥലങ്ങളിലും ആക്രമണം ഉണ്ടാവുന്നത്. രാജ്യം ഗൗരവമായി കാണണം. കേന്ദ്രത്തിൽ നിന്നും നീതി ലഭിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ക്രിസ്തുമസ് ആഘോഷങ്ങളിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ സംഘപരിവാർ സംഘടനകളുടെ അതിക്രമം തുടരുകയാണ്. ഛത്തീസ്ഗഡിൽ സംഘപരിവാർ സംഘടനകൾ ക്രിസ്ത്യൻ വിഭാത്തിനെതിരെ ബന്ദ് നടത്തുന്നു. ദില്ലിയിലെ കരോൾ സംഘത്തിന് നേരെ ഉണ്ടായ അക്രമത്തിൽ കേസെടുക്കാൻ ദില്ലി പൊലീസും തയ്യാറായിരുന്നില്ല.

ALSO READ: ‘സംസ്ഥാനത്തിന് ലഭിക്കാനുള്ള വകയില്‍ ഈ വര്‍ഷം കേന്ദ്ര സർക്കാർ 17000 കോടി കുറച്ചു, തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളി’: ധനമന്ത്രി കെ എൻ ബാലഗോപാൽ

ആദിവാസി ആചാരങ്ങൾക്കെതിരെ ക്രിസ്ത്യൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ചാണ് ബന്ദ്. കഴിഞ്ഞ ദിവസം യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഇന്നത്തെ ബന്ദ് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഉറപ്പാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News